തൊടുപുഴയിലെ കൂട്ടബലാത്സംഗം; അമ്മയ്ക്കും മുത്തശ്ശിക്കുമെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും, കൂടുതൽ അറസ്റ്റുണ്ടാകും

തൊടുപുഴയില്‍ 17കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ അമ്മയ്ക്കും മുത്തശ്ശിക്കുമെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും. കുട്ടി പീഡിപ്പിക്കപ്പെട്ടത് ഇരുവരുടെയും ഒത്താശയോടെയെന്ന് പൊലീസ് വ്യക്തമാക്കി. പത്ത് പ്രതികളുള്ള കേസിൽ അറസ്റ്റിലായത് ആറുപേരാണ്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കും.
പീഡനത്തിരയായ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. വയറുവേദന ആണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. ആശുപത്രി രേഖകളില്‍ 18 വയസെന്നാണ് കുട്ടി വിവരങ്ങള്‍ കൊടുത്തതെങ്കിലും ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Read Also : തൊടുപുഴയിലെ കൂട്ടബലാത്സംഗം; പീഡനം നടന്നത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെ
പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍, കുറിച്ച സ്വദേശി തങ്കച്ചന്‍, കുമാരമംഗലം സ്വദേശി ബേബി, കല്ലൂര്‍കാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീര്‍, കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരാണ് അറസ്റ്റിലായത്.
Story Highlights: Thodupuzha Rape: case There will be more arrests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here