Advertisement

ഗൗരിലക്ഷ്മി എന്ന രണ്ട് വയസുകാരിയെ രക്ഷിക്കാൻ നമുക്ക് മുന്നിൽ 10 ദിവസം മാത്രം ! കൈകോർക്കാം..

April 13, 2022
2 minutes Read
10 days left to help gowri lekshmi

പാലക്കാട് കൊളപ്പുള്ളിയിലെ ലിജു-നിത ദമ്പതികളുടെ മകൾ ഗൗരിലക്ഷ്മിയുടെ ജീവൻ രക്ഷിക്കാനായി ഇനി നമ്മുടെ മുന്നിലുള്ളത് 10 ദിവസം മാത്രം. സ്‌പൈനൽ മസ്‌ക്കുലർ അട്രോഫി ബാധിച്ച ഗൗരിലക്ഷ്മിക്ക് രണ്ടാം പിറന്നാളിന് മുൻപ് മരുന്ന ലഭിക്കണം. മെയ് 2നാണ് ഗൗരി ലക്ഷ്മിക്ക് രണ്ട് വയസ് തികയുന്നത്. അതിന് ഒരാഴ്ച മുൻപെങ്കിലും മരുന്ന് ഓർഡർ ചെയ്ത് കുഞ്ഞിന് നൽകണം. എന്നാൽ മാത്രമേ മരുന്ന് ഫലിക്കുകയുള്ളു. ( 10 days left to help gowri lekshmi )

കഴിഞ്ഞ ദിവസമാണ് സ്‌പൈനൽ മസ്‌ക്കുലർ അട്രോഫി ബാധിച്ച ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് പണം വേണമെന്ന വാർത്ത ട്വന്റിഫോർ പുറത്തുവിട്ടത്. തുടർന്ന് നിരവധി പേർ സഹായവുമായി എത്തി. എന്നാൽ 16 കോടി രൂപ വേണ്ടയിടത്ത് നിലവിൽ 6 കോടി 81 ലക്ഷം രൂപ മാത്രമേ ലഭിച്ചിട്ടുള്ളു.

ശേഷിക്കുന്ന പത്ത് കോടി രൂപയ്ക്കായി കേരളത്തിന്റെ കനിവ് തേടുകയാണ് ഈ കുടുംബം. മരുന്നിന് ഓർഡർ നൽകാൻ 10 ദിവസത്തിൽ താഴെ മാത്രമേ ഇനി സമയമുള്ളു.

‘എന്റെ മോളെ എനിക്ക് തിരിച്ച തരണം, എനിക്ക് അവൾ മാത്രമേ ഉള്ളു’-ലിജു പറയുന്നു. ഒരുപാട് പേർ ഞങ്ങൾക്ക് പത്ത് കോടി രൂപ ലഭിച്ചുവെന്നൊക്കെ വ്യാജ വാർത്ത പരത്തുന്നുണ്ട്. എന്നാൽ 6.81 കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളുവെന്ന് ലിജു ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: 10 days left to help gowri lekshmi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top