Advertisement

ശ്യാമള്‍ മണ്ഡല്‍ കേസ്; പ്രതി മുഹമ്മദ് അലിക്ക് ജീവപര്യന്തം

April 13, 2022
Google News 1 minute Read

ശ്യാമള്‍ മണ്ഡല്‍ കേസില്‍ പ്രതി മുഹമ്മദ് അലിക്ക് ജീവപര്യന്തം. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പറഞ്ഞത്. 17 വര്‍ഷം മുമ്പാണ് തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍തഥി ശ്യാമള്‍ മണ്ഡല്‍ കൊലചെയ്യപ്പെടുന്നത്. പത്ത് ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു. ഇതില്‍ നാലു ലക്ഷം മാതാപിതാക്കള്‍ക്കും നല്‍കണം. രണ്ട് കുറ്റങ്ങളില്‍ രണ്ട് ജീവപര്യന്തം വിധിച്ചെങ്കിലും ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

ആന്‍ഡമാന്‍ സ്വദേശിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ശ്യാമള്‍ മണ്ഡലിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി തള്ളിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് സിബിഐ പ്രത്യേക കോടതി ചൊവ്വാഴ്ച വിധിച്ചിരുന്നു.

നേപ്പാള്‍ സ്വദേശി ദുര്‍ഗ്ഗ ബഹദുര്‍ ഭട്ട് ഛേത്രി എന്ന ഭീപക്, ശ്യാമള്‍ മണ്ഡലിന്റെ കുടുംബ സുഹൃത്ത് മുഹമ്മദ് അലി എന്നിവരാണു കേസിലെ പ്രതികള്‍. രണ്ടാം പ്രതി മുഹമ്മദ് അലിയാണു വിചാരണ നേരിടുന്ന പ്രതി. ഒന്നാം പ്രതി ഒളിവിലാണ്. തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ആയിരുന്ന ശ്യാമള്‍ മണ്ഡലിനെ 2005 ഒക്ടോബര്‍ 13നാണ് കോവളം ബൈപാസിനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തലയറുത്തു കൊന്ന ശേഷം മൃതദേഹം ചാക്കില്‍ കെട്ടി മാലിന്യം നിറഞ്ഞ കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു. ചാക്കുകെട്ടില്‍ നിന്നുള്ള ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്.

Story Highlights: Accused in Shyamal Mandal murder case found guilty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here