കൃഷിനാശം: എടത്വയില്‍ കര്‍ഷകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആലപ്പുഴ എടത്വയില്‍ നെല്‍കര്‍ഷകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുത്തന്‍പറമ്പില്‍ ബിനു തോമസ് എന്നയാളാണ് വിഷം കഴിച്ച് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചത്. കൃഷിനാശത്തില്‍ മനംനൊന്താണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. കനത്ത മഴയില്‍ ബിനു തോമസിന്റെ നാലേക്കര്‍ പാടത്ത് വെള്ളം കയറിയിരുന്നു. ( Crop damage: Farmer attempts suicide)
നെല്ലിനടിക്കുന്ന കീടനാശിനിയാണ് ബിനു തോമസ് കഴിച്ചതെന്നാണ് വിവരം. പറമ്പിലെ ഷെഡിനുള്ളില്‍ ഇയാളെ അവശനിലയില്‍ കണ്ടെത്തിയ സുഹൃത്തുക്കള്‍ ഉടന്‍ വണ്ടാനം മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.
Story Highlights: Crop damage: Farmer attempts suicide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here