കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണവേട്ട

കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. കാരിയർമാരടക്കം ആര് പേരാണ് കസ്റ്റഡിയിലായത്. സ്വർണം കടത്താനായി കൊണ്ടുവന്ന രണ്ട് കാറുകളും പിടികൂടിയിട്ടുണ്ട്.
Read Also : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 1.5 കോടിയുടെ സ്വർണം പിടികൂടി
കസ്റ്റംസ് പരിശോധനയുടെ എല്ലാ സ്റ്റേജുകളും പൂർത്തിയാക്കി പുറത്തിറങ്ങിയവരിൽ നിന്നാണ് ഒരു കോടി രൂപയുടെ സ്വർണം പിടികൂടിയത്. സ്വർണം ഉരുളകളായി ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ചനിലയിലാണ് കണ്ടെത്തിയത്. ജനുവരി മൂന്നിനും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 75 ലക്ഷം വിലവരുന്ന 1.39 കിലോ സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. ഡോർ ലോക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു അന്ന് സ്വർണക്കട്ടി കടത്താൻ ശ്രമിച്ചത്.
Story Highlights: Gold hunt worth Rs 1 crore in Karipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here