ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗം; പിന്നീട് മാപ്പ്: യുപിയിൽ ആശ്രമ പുരോഹിതൻ അറസ്റ്റിൽ

ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗവും ബലാത്സംഗ ഭീഷണിയും മുഴക്കിയ ആശ്രമ പൂജാരി അറസ്റ്റിൽ. മഹർഷി ശ്രീ ലക്ഷ്മൺ ദാസ് ഉദാസി ആശ്രമത്തിലെ ബജ്റംഗ മുനി ദാസിനെയാണ് ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. സീതാപൂരിൽ നടന്ന ഒരു പരിപാടിക്കിടെ മുനി ദാസ് ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തുകയായിരുന്നു.
ആശ്രമത്തിലെ മുഖ്യ പുരോഹിതനാണ് ബജ്റംഗ് മുനി ദാസ്. ഏപ്രിൽ രണ്ടിനായിരുന്നു ഇയാളുടെ വിദ്വേഷ പ്രസംഗം. ഒരു മുസ്ലിം പള്ളിയുടെ മുന്നിൽ നിന്ന് നടത്തിയ പ്രസംഗത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊലീസ് എഫ് ഐ ആർ ഇട്ടതിനു പിന്നാലെ ഇയാൾ നടത്തിയ മാപ്പ് അപേക്ഷയുടെ വിഡിയോയും പിന്നീട് പുറത്തുവന്നു.
Story Highlights: hate speech arrest uttar pradesh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here