ക്രിസ്ത്യന്‍ സമുദായത്തിനൊപ്പം ബിജെപിയുണ്ടാകുമെന്ന് കെ.സുരേന്ദ്രന്

ലൗ ജിഹാദ് വിവാദങ്ങളില്‍ ക്രിസ്ത്യന്‍ സമുദായത്തിനൊപ്പം ബിജെപിയുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിച്ച ജോര്‍ജ് എം.തോമസിനെ ഭീഷണിപ്പെടുത്തി മാറ്റിപ്പറയിപ്പിച്ച സിപിഐഎം തീവ്രവാദികള്‍ക്ക് മുമ്പില്‍ മുട്ടിലിഴയുകയാണ്. നിലപാട് മാറ്റിയില്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തുപോവേണ്ടിവരും എന്ന സന്ദേശമാണ് സത്യം തുറന്ന് പറഞ്ഞ ജോര്‍ജ് എം.തോമസിന് പാര്‍ട്ടി നല്‍കിയത്. കേരളത്തിലെ ക്രൈസ്ത ന്യൂനപക്ഷങ്ങളുടെ ആശങ്ക പുറംകാല് കൊണ്ട് തട്ടിക്കളയുകയാണ് സിപിഎം. ക്രൈസ്തവ സമൂഹം കമ്യൂണിസ്റ്റുകാര്‍ക്ക് ഇപ്പോഴും രണ്ടാംതരം പൗരന്മാരാണെന്നും സുരേന്ദ്രന് പറഞ്ഞു.
പാല ബിഷപ്പിനെതിരെ ഏറ്റവും കൂടുതല്‍ വിഷം തുപ്പിയത് സിപിഐഎമ്മുകാരായിരുന്നു. ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആശങ്കകള്‍ പങ്കുവെക്കാന്‍ ബിജെപിയുണ്ടാകും. രാജ്യദ്രോഹ ശക്തികളെ തുറന്ന് കാണിക്കാന്‍ ബിജെപി പോരാടുമെന്നും സുരേന്ദ്രന് പറഞ്ഞു.
Story Highlights: K Surendran says BJP will be with Christian community
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here