ടൂറിസ്റ്റുകൾക്കായി അടിപൊളി പാക്കേജുകൾ; അവധിക്കാലം ആഘോഷമാക്കാൻ സജ്ജമായി ബാണാസുര ഡാം…

കൊവിഡിന്റെ പിടിയിലമർന്ന വർഷങ്ങളാണ് കടന്നുപോയത്. കാര്യമായ ആഘോഷങ്ങളോ അവധിക്കാലമോ നമുക്ക് ഉണ്ടായിട്ടില്ല എന്നതും സത്യം. എന്നാൽ എല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് നമ്മൾ. കൊവിഡ് പൂർണമായും വിട്ടുപോയിട്ടില്ലെങ്കിലും അതിജീവന പാതയിലാണ് നമ്മൾ. അവധിക്കാലം ഇങ്ങെത്തിയതോടെ വിനോദ സഞ്ചാരമേഖലയും ഉണർന്നു. വയനാട്ടിലെ ബാണാസുര ഡാമിലും സഞ്ചരികൾക്കായി പ്രത്യേക പാക്കേജുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ബാണാസുര സാഗർ ഡാമിൽ ബോട്ട് യാത്ര ആസ്വദിക്കാൻ എത്തുന്നവർക്കായി കൂടുതൽ സർവീസുകളും ഒരുക്കിയിട്ടുണ്ട്.
പ്രവർത്തന രഹിതമായ സ്പീഡ് ബോട്ടുകൾ ഉൾപ്പെടെ തകരാർ പരിഹരിച്ചും സമയം ദീർഘിപ്പിച്ചുമാണ് ഹൈഡൽ ടൂറിസം സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങുന്നത്. ബാണാസുര ഡാമിലെത്തുന്ന സഞ്ചാരികളിൽ സാഹസിക ബോട്ട് യാത്ര ഇഷ്ടപ്പെടുന്നവർ ഏറെയാണ്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി പലർക്കും അതിന് കഴിയാറില്ല. ബോട്ടുകളുടെ തകരാറുകൾ തന്നെയായിരുന്നു പ്രധാന കാരണം. നിലവിൽ പുതിയ എഞ്ചിൻ ഘടിപ്പിച്ച സ്പീഡ് ബോട്ടുകളും നവീകരിച്ച പെന്റൂൺ ബോട്ടും സജ്ജമായിക്കഴിഞ്ഞു.
Read Also : അമ്മയ്‌ക്കൊപ്പം തണലായി അഞ്ചാംക്ലാസുകാരി; അവധിക്കാലത്ത് റോഡരികിൽ അച്ചാറ് വിൽപ്പന നടത്തി ഡൈനീഷ്യ…
ആറു സ്പീഡ് ബോട്ടുകളിൽ സദാസമയവും സഞ്ചാരികളുടെ തിരക്കാണ്. കൂടുതൽ ആളുകളെ ആകർഷിക്കാനായി സർവീസിന്റെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ദിവസവും നൂറിലധികം ട്രിപ്പുക്കൾക്ക് ആവശ്യക്കാർ ഇങ്ങോട്ടേക്ക് എത്താറുണ്ട്. വേനലവധി കൂടിയായതോടെ സഞ്ചാരികളുടെ തിരക്കും പ്രകടമാണ്.
Story Highlights: Banasura dam special tourist package
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here