Advertisement

ഗോതമ്പിന് പകരം റാഗിയും ആട്ടയും; ആദിവാസി ഭക്ഷ്യ ധാന്യങ്ങളിൽ മാറ്റം

April 14, 2022
Google News 1 minute Read
change in food grains for tribal village

ആദിവാസി ഊരുകളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യ ഇനങ്ങളിൽ മാറ്റം വരുത്തുമെന്ന് മന്ത്രി ജി ആർ അനിൽ. ഗോതമ്പിന് പകരം റാഗി, ആട്ട മാവ് എന്നിവയുൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം അമ്പൂരിയിലെ 183 ആദിവാസി കുടുംബങ്ങൾക്കാണ് സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്ന സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാമാസവും രണ്ട് തവണ സഞ്ചരിക്കുന്ന റേഷൻകടകൾ ഊരുകളിലെത്തും. റേഷൻ സാധങ്ങൾ വാങ്ങുന്നതിനായി ആദിവാസി വിഭാഗങ്ങൾക്കുണ്ടാകുന്ന യാത്രാ ചെലവ് ഒഴിവാക്കാൻ പദ്ധതിയിലൂടെ കഴിയും.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന് ബജറ്റിൽ ഒരു കോടി രൂപയാണ് മാറ്റിവെച്ചതെന്നും അദ്ദേഹം അറിയിച്ചു. പുരവിമല, തെന്മല, കണ്ണമാംമൂട് ആദിവാസി ഊരുകളിലെ 20 കാർഡുടമകൾക്ക് ഭക്ഷ്യധാന്യം ആദ്യഘട്ടത്തിൽ വിതരണം ചെയ്തു.

Story Highlights: change in food grains for tribal village

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here