കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണം: വി.ഡി.സതീശന്‍

കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് വി.ഡി.സതീശന്‍. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ കുട്ടനാട്ടില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വകുപ്പുകള്‍ തമ്മില്‍ ഏകോപനം സാധ്യമാക്കി കുട്ടനാട് പാക്കേജ് ചര്‍ച്ച ചെയ്യണം. പരമ്പരാഗത ആധുനിക രീതിയില്‍ സമന്വയിപ്പിച്ച് പ്രശ്‌നപരിഹാരം സാധ്യമാക്കണമെന്ന് വി.ഡി.സതീശന്‍. ട്വിന്റിഫോര്‍ ന്യൂസ് ഈവനിംഗിലായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ പ്രതികരണം.
മഴ കനക്കുന്നതോടെ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി. മഴയില്‍ കുട്ടനാട്ടില്‍ ഇന്നലെ വീണ്ടും മടവീണ് പുഞ്ച കൃഷി നശിച്ചു. 600 ഏക്കറുള്ള കൈനകരി സി ബ്ലോക്ക് പാടശേഖരത്തിലാണ് കൃഷിനാശമുണ്ടായത്. 150 കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കിയിരുന്നത്. വെള്ളപ്പാച്ചിലില്‍ മോട്ടോര്‍തറ ഉള്‍പ്പടെ തള്ളിപോകുകയായിരുന്നു. ഈ ആഴ്ച ഇവിടെ കൊയ്യാനിരുന്നതാണ്. വേനല്‍ മഴ മാറാതെ നില്‍ക്കുമ്പോള്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച്ച ഭീഷണിയിലാണ്.
Story Highlights: Immediate action is needed to solve the problem of farmers in Kuttanad: VD Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here