Advertisement

യുകെ നിയമസഭാംഗത്തെ വധിച്ച ഐഎസ് അനുഭാവിക്ക് ജീവപര്യന്തം

April 14, 2022
Google News 2 minutes Read
IS supporter given life sentence for murdering UK lawmaker

ബ്രിട്ടീഷ് എംപി ഡേവിഡ് അമെസിനെ കൊലപ്പെടുത്തിയ കേസിൽ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലിക്ക് ജീവപര്യന്തം. അലി ഹാർബി അലിയെ(26) ആണ് ആജീവനാന്ത തടവുശിക്ഷയ്ക്ക് കോടതി വിധിച്ചത്. സിറിയൻ വ്യോമാക്രമണത്തെ എംപി പിന്തുണച്ചതിന്റെ പ്രതികാരമാണ് കൊലപ്പെടുത്തിയതിന് പിന്നിൽ.

എംപിയെ കൊന്നതിൽ മനസ്താപം ഇല്ലെന്നും സിറിയയിലെ വ്യോമാക്രമണത്തെ പിന്തുണച്ച എംപി മരണത്തിന് അർഹനാണെന്നുമാണ് അലി കോടതിയിൽ പറഞ്ഞത്. സൗത്തെൻഡ് വെസ്റ്റിൽ നിന്നുള്ള കൺസർവേറ്റിവ് പാർട്ടി എംപിയായ അമെസ് കഴിഞ്ഞ ഒക്ടോബറിൽ സ്വന്തം മണ്ഡലത്തിലെ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണു കൊല്ലപ്പെട്ടത്. സൊമാലിയൻ വംശജനായ അലി 20 തവണ അദ്ദേഹത്തെ കുത്തിയെന്നാണ് കേസ്.

ശിക്ഷയിൽ പ്രതികരിക്കാനില്ലെന്ന് അമെസിന്റെ കുടുംബം പറഞ്ഞു. തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. എല്ലാവരെയും പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുകയും സഹായിക്കുകയും ചെയുന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. കുറ്റം ചെയ്താൽ ശിക്ഷ അനുഭവിക്കണം. ഓരോ ദിവസവും തങ്ങൾ പോരാടുകയാണെന്നും കുടുംബം പ്രസ്താവനയിൽ പറഞ്ഞു.

Story Highlights: IS supporter given life sentence for murdering UK lawmaker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here