Advertisement

‘ഈ പരിപ്പ് ഇനി ഇവിടെ വേവില്ല’; കര്‍ഷക സമരത്തില്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി കുമ്മനം

April 14, 2022
1 minute Read

കര്‍ഷകരുടെ പേരില്‍ കള്ളക്കണ്ണീര്‍ ഒഴുക്കുന്ന ഇടത് കര്‍ഷക സംഘടനകളുടെ കാപട്യം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഈ പരിപ്പ് ഇനി ഇവിടെ വേവില്ല. ജന്തര്‍ മന്തറില്‍ നടന്ന കര്‍ഷക സമരത്തെപ്പറ്റി സുരേഷ് ഗോപി എംപി നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘം തൃശൂരില്‍ നടത്തിയ പ്രകടനം കര്‍ഷക വഞ്ചനയല്ലെങ്കില്‍ പിന്നെ മറ്റെന്താണ്.

തിരുവല്ലയില്‍ കഴിഞ്ഞ ദിവസം കട ബാധ്യത മൂലം ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. അടുത്ത ദിവസം എടത്വായില്‍ ആത്മഹത്യാശ്രമം നടത്തിയ മറ്റൊരു കര്‍ഷകന്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സ്വന്തം സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കു നേരെ കണ്ണടച്ചാണ് സിപിഐഎം നേതൃത്വത്തിലുള്ള കര്‍ഷക സംഘം ദില്ലിയിലെ കര്‍ഷക സമരത്തില്‍ ഊറ്റം കൊള്ളുന്നതെന്നും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കര്‍ഷകരുടെ പേരില്‍ കള്ളക്കണ്ണീര്‍ ഒഴുക്കുന്ന ഇടത് കര്‍ഷക സംഘടനകളുടെ കാപട്യം ഇനിയെങ്കിലും അവസാനിപ്പിക്കണം. ഈ പരിപ്പ് ഇനി ഇവിടെ വേവില്ല.
ജന്തര്‍ മന്തറില്‍ നടന്ന കര്‍ഷക സമരത്തെപ്പറ്റി സുരേഷ് ഗോപി എം.പി. നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘം തൃശൂരില്‍ നടത്തിയ പ്രകടനം കര്‍ഷക വഞ്ചനയല്ലെങ്കില്‍ പിന്നെ മറ്റെന്താണ്. തിരുവല്ലയില്‍ കഴിഞ്ഞ ദിവസം കട ബാധ്യത മൂലം ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. അടുത്ത ദിവസം എടത്വായില്‍ ആത്മഹത്യാശ്രമം നടത്തിയ മറ്റൊരു കര്‍ഷകന്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. സ്വന്തം സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കു നേരെ കണ്ണടച്ചാണ് സി.പി.എം. നേതൃത്വത്തിലുള്ള കര്‍ഷക സംഘം ഡെല്‍ഹിയിലെ കര്‍ഷക സമരത്തില്‍ ഊറ്റം കൊള്ളുന്നത്!
കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ അല്‍പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടായിരുന്നുവെങ്കില്‍ ഇവര്‍ ശബ്ദിക്കേണ്ടത് കേരളത്തില്‍ ദുരിതമനുഭവിച്ചു കൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്കു വേണ്ടിയാണ്. ആത്മഹത്യ ചെയ്തതും ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്നതുമായ കര്‍ഷകര്‍ക്കു വേണ്ടി ഒരക്ഷരം ഉരിയാടാതെ ഇവര്‍ നടത്തുന്ന പ്രതിഷേധ നാടകം തിരിച്ചറിയാന്‍ തക്ക വിവേകമുള്ളവരാണ് കേരള ജനത.
കുട്ടനാട്ടില്‍ വായ്പയെടുത്തു നെല്‍ക്കൃഷി ചെയ്ത കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. വേനല്‍ മഴയിലും മടവീഴ്ചയിലും വന്‍ കൃഷിനാശമാണ് കുട്ടനാട് – അപ്പര്‍ കുട്ടനാട് മേഖലകളില്‍ സംഭവിച്ചിരിക്കുന്നത്. മറ്റു കൃഷിവിളകള്‍ക്കും വലിയ നഷ്ടമുണ്ടായി.
ഈ കര്‍ഷകര്‍ക്ക് നീതി ലഭ്യമാക്കാനും അര്‍ഹമായ സഹായം ലഭ്യമാക്കാനും സ്വന്തം സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്ന് പകരം ഡെല്‍ഹിയിലെ കര്‍ഷക സമരത്തിന്റെ പേരില്‍ നടത്തുന്ന പ്രകടന തട്ടിപ്പ് ആരെ പറ്റിക്കാനാണ്?
കേരളത്തിലെ കര്‍ഷകരെ ബാധിക്കാത്ത വിഷയങ്ങളുന്നയിച്ച് ഡെല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിയ സമരത്തില്‍ ഊറ്റം കൊള്ളുന്നവര്‍ ആദ്യം ചുറ്റുപാടും നടക്കുന്നത് കണ്ണു തുറന്ന് കാണണം. എന്നിട്ട് പോരെ ഉത്തരേന്ത്യന്‍ വിഷയവുമായി ഇവിടുത്തെ തെരുവുകളിലിറങ്ങുന്നത് ?
കേരളത്തില്‍ കൃഷി നശിച്ചവര്‍ക്കും ആത്മഹത്യ ചെയ്തവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍ നിങ്ങള്‍ തെരുവിലിറങ്ങി മാതൃക കാട്ടുമോ ? അങ്ങനെയെങ്കിലും കര്‍ഷക പ്രതിബദ്ധത നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാമോ?

Story Highlights: kummanam rajasekharan support suresh gopi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top