മകളെ കാണണം; യമനിൽ പോകാൻ അനുവാദം നൽകണം; നിമിഷ പ്രിയയുടെ അമ്മ 24നോട്

യമനിൽ പോകാൻ അനുവാദ് നൽകണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ പ്രേമ. യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകളെ കാണണമെന്ന് അമ്മ ട്വന്റിഫോറിനോട് പറഞ്ഞു. ( need to see my daughter says nimisha mother )
ശിക്ഷായിളവിന് വേണ്ടി തലാലിന്റെ ബന്ധുക്കളെ കാണാനുള്ള നീക്കമാണ് നടക്കുന്നത്. ബന്ധുക്കൾക്ക് ഏതെങ്കിലും വിധത്തിൽ അപീപൽ നൽകാനുള്ള ശ്രമമുണ്ടെങ്കിൽ സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘മരിച്ചുപോയ സഹോദരന്റെ വീട്ടുകാരെ കണ്ട് മാപ്പ് ചോദിക്കാനാണ് എന്റെ മനസ് പറഞ്ഞത്. മാർച്ച് 7ന് വിധി വന്നപ്പോൾ തന്നെ അത് തീരുമാനിച്ചിരുന്നു. എന്റെ മകളെ എനിക്ക് തിരികെ വേണം. ഞാനും അവളുടെ കൊച്ചും കൂടി പോകാനാണ് തീരുമാനിച്ചത്. പോകാനുള്ള തിയതി ഇതുവരെ അറിഞ്ഞിട്ടില്ല. തലാലിന്റെ ബന്ധുക്കളെ കണ്ട് അവരോട് മാപ്പ് ചോദിച്ചാൽ മകളെ വെറുതെ വിടുമെന്നാണ് പ്രതീക്ഷ’- അമ്മ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : നിമിഷപ്രിയയുടെ മോചനം; ഇടപെടാൻ കഴിയില്ലെന്ന് കേന്ദ്രം
2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമൻകാരനായ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൗരൻ പാസ്‌പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. പാസ്‌പോർട്ട് പിടിച്ചുവെച്ച് നാട്ടിൽ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവർ ആരോപിച്ചിരുന്നു.
Story Highlights: need to see my daughter says nimisha mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here