Advertisement

ജെഎന്‍യുവിലെ ആക്രമണത്തെ അപലപിച്ച് അരവിന്ദ് കേജ്രിവാള്‍

April 15, 2022
Google News 1 minute Read

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന ആക്രമണത്തെ അപലപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സ്‌കൂളുകളിലും കോളജുകളിലും സംഘര്‍ഷങ്ങളും ഗുണ്ടായിസവും ഉണ്ടായാല്‍ രാജ്യം ഒരിക്കലും പുരോഗതി കൈവരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാമനവമി ദിനത്തില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പിയെന്നാരോപിച്ച് ജെഎന്‍യു കാവേരി ഹോസ്റ്റലില്‍ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിലാണ് പ്രതികരണം.

‘വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലും കോളജിലും വരുന്നത് പഠിക്കാനായിട്ടാണ്. അവിടെ പഠനം മാത്രമേ നടക്കാവൂ. പഠനം നടന്നാല്‍ മാത്രമേ രാഷ്ട്രം പുരോഗതി പ്രാപിക്കൂ.’ കെജ്രിവാള്‍ പറഞ്ഞു. ഏറ്റുമുട്ടലുകളും ഗുണ്ടായിസവും ഉണ്ടായാല്‍ രാജ്യം പുരോഗതി കൈവരിക്കില്ല.

Story Highlights: Arvind Kejriwal condemns attack on JNU

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here