Advertisement

ഘടക കക്ഷികള്‍ ഭരിക്കുന്ന വകുപ്പുകളില്‍ സിഐടിയു ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

April 15, 2022
3 minutes Read

ഘടക കക്ഷികള്‍ ഭരിക്കുന്ന വകുപ്പുകളില്‍ സിഐടി ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തനിക്ക് അങ്ങനെ തോന്നിയില്ല. പ്രശ്‌നങ്ങള്‍ രൂപപ്പെടാനുള്ള വകുപ്പുകള്‍ ഘടക കക്ഷികളുടെ കൈയ്യില്‍ ആയി പോയെന്നേയുള്ളു. ജലവിഭവ – ഇറിഗേഷന്‍ വകുപ്പുകളില്‍ അത്തരമൊരു പ്രശ്‌നം ഉണ്ടായിട്ടില്ല. അത്തരമൊരു സംഭവമേ ഇല്ലായെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ജലവിഭവ വകുപ്പ് പുനസംഘടിപ്പിക്കുന്നതിന് തൊഴിലാളി സംഘടനകള്‍ വിലങ്ങ് തടിയെന്ന വാര്‍ത്ത മന്ത്രി നിഷേധിച്ചു. അങ്ങനൊരു പ്രതിസന്ധി ഉണ്ടായിട്ടില്ല. പുനസംഘടനയെ പറ്റി വ്യക്തമായ പ്രാരംഭ ചര്‍ച്ചയിലേക്ക് പോലും കടന്നിട്ടില്ല. ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനുള്ള മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നത്. ജീവനക്കാരേയും തൊഴിലാളി സംഘടനകളെയും മുഖവിലയ്ക്ക് എടുക്കാതെ ഒന്നും ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കും. തൊഴിലാളി സംഘടനകളുമായി വിശാലമായ ചര്‍ച്ച നടത്തും. തൊഴിലാളി സംഘടനകളുമായി ചര്‍ച്ചയോ ആലോചനയോ നടന്നിട്ടില്ല. ജീവനക്കാരെ വിശ്വാസത്തിലെടുത്തേ മുന്നോട്ട് പോകു. അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒന്നും ചെയ്യില്ലെന്നും റോഷി പറഞ്ഞു.


ഗൗരിക്കൊരു കൈനീട്ടം’; വിഷുദിനത്തിൽ ക്യാമ്പെയ്‌നുമായി 24; കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം GPay : 9847200415 [Liju KL]


Story Highlights: Minister Roshy Augustine said the CITU was not creating a governance crisis in the departments ruled by the constituent parties

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top