Advertisement

‘കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് താത്കാലിക ആശ്വാസം, കേസ് പൂർണമായും എഴുതി തള്ളണം’; റോഷി അഗസ്റ്റിൻ

12 hours ago
1 minute Read

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് താത്കാലിക ആശ്വാസമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ട്വന്റിഫോറിനോട്. നടന്നത് സാമൂഹിക നീതിയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ചത് ഭരണഘടന ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന ബോധ്യം നൽകുന്നതാണ്. ആര് ഇടപെട്ടിട്ടാണ് ജാമ്യം ലഭിച്ചതെന്നതിൽ തനിക്ക് ഒന്നും പറയാനില്ല.കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ കേസിൽ ഒരു തെളിവും നിരത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
കേസ് പൂർണമായും എഴുതി തള്ളണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ ട്വന്റിഫോറിനോട് പറഞ്ഞു.

ഛത്തീസ്ഗഢിൽ ബജ്റംഗ്ദളിന്റെ മനുഷ്യക്കടത്ത് പരാതിയിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഒൻപതാം നാളാണ് ജാമ്യം ലഭിച്ചത്. ബിലാസ്പുരിലെ എൻഐഎ കോടതിയാണ് സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം അനുവദിച്ചത്. കന്യാസ്ത്രീകൾ ഇന്ന് തന്നെ ജയിൽ മോചിതരാകും. ജാമ്യ ഉത്തരവിനോട് വൈകാരികമായാണ് കന്യാസ്ത്രീകളുടെ ബന്ധുക്കൾ പ്രതികരിച്ചത്. കേസ് റദ്ദാക്കണമെന്ന ആവശ്യവും ഇതിനിടെ ഉയർന്നു.

അതിനിടെ പൊലീസ് മുന്നിൽ ആൾക്കൂട്ട വിചാരണ നടത്തിയ ബജ്റംഗ്ദൾ പ്രവർത്തകർക്ക് എതിരെ കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന യുവതികൾ പരാതി നൽകി. ജ്യോതി ശർമ ഉൾപ്പെടെയുള്ളവർ കയ്യേറ്റം ചെയ്തെന്നും തെറ്റായ മൊഴി നഷകാൻ ഭീഷണിപ്പെടുത്തി എന്നുമാണ് പരാതി. പൊലീസിനെ സമീപിച്ച യുവതികൾക്ക് സിപിഐ സംരക്ഷണമൊരുക്കി.

Story Highlights : Roshy Augustine on Kerala Nuns Get Bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top