അവശ്യവസ്തുക്കളുടെ വില നിയന്ത്രണം; പുതിയ നയം പുറപ്പെടുവിച്ച് യുഎഇ

അവശ്യവസ്തുക്കള്‍ക്ക് വില നിയന്ത്രിക്കാന്‍ പുതിയ നയം പുറപ്പെടുവിച്ച് യുഎഇ. വിലനിര്‍ണയ സംവിധാനം സംബന്ധിച്ച പുതിയ നയത്തിന് അംഗീകാരം നല്‍കിയതായി സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
കൊവിഡിന് ശേഷം അവശ്യ സാധനങ്ങളുടെ വിലയിലുണ്ടായ ഏറ്റക്കുറച്ചിലുകളെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
പുതിയ നയമനുസരിച്ച് അവശ്യ സാധനങ്ങളുടെ ചില്ലറ വില്പന വില നിയന്ത്രണ വിധേയമാക്കുമെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. വില വര്‍ധിപ്പിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടവ, അനുമതി ആവശ്യമില്ലാത്തവ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മന്ത്രാലയം പുതിയ നയം നടപ്പിലാക്കുക.
മുട്ട, പാല്, ബ്രഡ്, അരി, ഉപ്പ്, പാചക എണ്ണ, മിനറല്‍ വാട്ടര്‍ എന്നിവയുള്‍പ്പെടെ പതിനൊന്നായിരം വസ്തുക്കളാണ് വിലവര്‍ധിപ്പിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ട ഗണത്തിലുള്ളത്. ചോക്ലേറ്റ്, മധുരപലഹാരങ്ങള്‍, ഫ്രോസണ്‍ ഭക്ഷ്യവസ്തുക്കള്‍, ജ്യൂസ് തുടങ്ങിയവയ്ക്ക് മുന്‍കൂര്‍ അനുമതി നല്‍കേണ്ടതില്ല.
Read Also : വിസയ്ക്ക് പകരം ഇനി മുതല്‍ എമിറേറ്റ്സ് ഐഡി; പ്രവാസികളുടെ വിസ സ്റ്റാംപിംഗ് നിര്‍ത്തലാക്കി യുഎഇ
അതിനിടെ 300 അവശ്യ വസ്തുക്കളുടെ വിലവര്‍ധവ് എപ്പോഴും നിരീക്ഷണത്തിലായിരിക്കുമെന്നും ഇതിനായി 40 ഔട്ട്ലെറ്റുകളില് സ്ഥിരം നിരീക്ഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. അന്യായമായി വിലവര്‍ധന വരുത്തിയാല്‍ കടുത്ത നിയമലംഘനമാണെന്നും ഇത്തരക്കാര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Story Highlights: Price control of essential commodities UAE issues new policy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here