Advertisement

കോട്ടയത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് 12 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു

April 16, 2022
1 minute Read
12 year old boy suicide kottayam

കോട്ടയം പാമ്പാടിയില്‍ പന്ത്രണ്ട് വയസുകാരന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. പാമ്പാടി അറയ്ക്കല്‍ പറമ്പില്‍ സുനിതയുടെയും ശരത് ചന്ദ്രന്റെയും മകന്‍ മാധവ് ആണ് മരിച്ചത്. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്നാണ് കുട്ടിയുടെ ആത്മഹത്യ.

കോട്ടയം പാമ്പാടിയില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്കായിരുന്നു സംഭവം. വീട്ടില്‍ മുറി അടച്ച ശേഷം കുട്ടി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മാതാവ് സുനിതയും പിതാവ് ശരത് ചന്ദ്രനും തമ്മിലുള്ള നാളുകളായി വഴക്കും അഭിപ്രായ വ്യത്യാസങ്ങളുമുണ്ടായിരുന്നു.

ഇന്ന് രാവിലെയും ഇവര്‍ തമ്മില്‍ വഴക്ക് ഉണ്ടായതായും ഇതില്‍ മനംനൊന്ത് കുട്ടി മുറിക്കുള്ളില്‍ വച്ചിരുന്ന പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം നാളെ രാവിലെ സംസ്‌കരിക്കും.

Story Highlights: 12 year old boy suicide kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top