Advertisement

ചോക്ലേറ്റ് വാങ്ങാൻ അതിർത്തി കടന്നു; ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് നദി നീന്തിക്കടന്ന് കൗമാരക്കാരൻ…

April 16, 2022
Google News 2 minutes Read

പതിവായി അനധികൃതമായി അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരുന്ന കൗമാരക്കാരൻ ബിഎസ്എഫിന്റെ പിടിയിൽ. ബംഗ്ലാദേശിലെ കുമിള ജില്ലയിലെ ഇമാന്‍ ഹുസൈനാണ് പിടിയിലായത്. നദി നീന്തി കടന്നാണ് കുട്ടി സ്ഥിരമായി ഇന്ത്യയിലേക്ക് എത്തികൊണ്ടിരുന്നത്. ഇരു രാജ്യങ്ങളുടെയും രാജ്യാന്തര അതിര്‍ത്തിയായി പരിഗണിക്കുന്ന ഷല്‍ദാ നദിക്കു സമീപമുള്ള ഗ്രാമത്തിലാണ് ഇമാന്‍ ഹുസൈന്‍ താമസിക്കുന്നത്. ചോക്ലേറ്റ് വാങ്ങാനായാണ് താൻ നദി നീന്തി കടന്നതെന്ന് ഇമാൻ ബിഎസ്എഫ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

നദി നീന്തി കടന്ന് കൗമാരക്കാരൻ എത്തിയിരുന്നത് ത്രിപുരയിലെ സിപാഹിജല ജില്ലയിലെ കലംചൗര ഗ്രാമത്തിലേക്കാണ്. മുള്ളുവേലികൾ കടന്നാണ് ഗ്രാമത്തിലേക്ക് പ്രവേശിച്ചിരുന്നത്. ഇവിടുത്തെ കടയിൽ നിന്ന് ചോക്ലേറ്റ് വാങ്ങി ഇതേവഴിയിലൂടെ തന്നെ ഇമാൻ തിരിച്ചുപോകുകയും ചെയ്യും. എന്നാല്‍, ഈ കഴിഞ്ഞ ഏപ്രില്‍ 13 നാണ് അതിര്‍ത്തി കടക്കുന്നതിനിടെ ഹുസൈൻ ബിഎസ്എഫ് പിടിയിലായത്.

Read Also : മാലിന്യമുക്തമാകാത്ത കേരളത്തിലെ പുഴകൾ; നീക്കം ചെയ്യാനുള്ളത് മൂന്നുകോടി ക്യുബിക് മീറ്റര്‍ മാലിന്യം…

ചോദ്യം ചെയ്യലിൽ ചോക്ലേറ്റ് വാങ്ങാൻ എത്തിയതാണെന്ന് ഇമാൻ ഹുസ്സൈൻ സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആകെ 100 ബംഗ്ലദേശി ടാക്ക മാത്രമാണ് കുട്ടിയിൽ നിന്ന് കണ്ടെടുത്തത്. അനധികൃതമായി അതിർത്തി കടന്നതിനാണ് അറസ്റ്റ്. അനധികൃതമായി മറ്റൊന്നും കുട്ടിയിൽ നിന്ന് കണ്ടെടുത്തിട്ടില്ല എന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കുട്ടിയെ വീണ്ടും കോടതിയില്‍ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സാധനങ്ങൾ വാങ്ങാനും മറ്റുമായി ബംഗ്ളാദേശുകാർ അതിർത്തി കടക്കുന്നത് ഇവിടെ പതിവായി നടക്കാറുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം മാനുഷിക പരിഗണന നൽകി തിരികെ വിടാറാണ് പതിവ്.

Story Highlights: bangladeshi teen nabbed while sneaking into india to buy chocolate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here