നടിയെ ആക്രമിച്ച കേസ്; കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണം സംഘം. കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് ചില തെളിവുകള്‍ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സിആര്‍പിസി 171/8 പ്രകാരം അന്വേഷണം തുടരുന്നതില്‍ തടസമില്ലെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് കൂടുതല്‍ സമയമാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി വിധി അനുകൂലമാകുന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സാവകാശം വേണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജിയില്‍ ഇതുവരെ ഹൈക്കോടതി വിധി പറഞ്ഞിട്ടില്ല. ഇതോടെയാണ് കേസിന്റെ തുടര്‍നടപടികള്‍ക്ക് തല്‍ക്കാലത്തേക്ക് വേഗത കുറയ്ക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്ന് തിങ്കളാഴ്ച വിചാരണ കോടതിയെ ക്രൈം ബ്രാഞ്ച് അറിയിക്കും. കേസില്‍ കാവ്യക്ക് പുതിയ നോട്ടീസ് നല്‍കുന്നതിലും ഉടന്‍ തീരുമാനമുണ്ടാവും.
Story Highlights: Case of assault on actress; Investigation team to get statements from more names
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here