അബുദാബി സ്കൂൾ ഓഫ് ഗവൺമെന്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്താൻ പുത്തൻ പദ്ധതി

അബുദാബി സ്കൂൾ ഓഫ് ഗവൺമെന്റിന്റെ നേതൃത്വത്തിൽ (എ.ഡി.എസ്.ജി) ഫ്യൂച്ചർ ഷേപേഴ്സ് പദ്ധതിക്ക് തുടക്കമിട്ടു. തൊഴിലാളികൾക്കിടയിലെ ഡിജിറ്റൽ കരിയറും നേതൃശേഷിയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാരിൻറെ ഡിജിറ്റൽ അജണ്ടയെ പിന്തുണയ്ക്കുകയാണ് എ.ഡി.എസ്.ജിയുടെ പുതിയ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. പങ്കെടുക്കുന്നവർക്ക് അവരുടേതായ സമയമെടുത്ത് കോഴ്സ് പൂർത്തിയാക്കാൻ അവസരം നൽകും.
Read Also : ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി അബുദാബി
പദ്ധതിയിൽ അബുദാബി നിവാസികൾക്കും സർക്കാർ ജീവനക്കാർക്കും ഭാഗമാവാൻ അവസരമുണ്ട്. ടെക്-വ്യവസായ മേഖലയിലെ വിദഗ്ധർ പദ്ധതിയോട് സഹകരിച്ച് പ്രവർത്തിക്കണം. പദ്ധതിയുടെ ഭാഗമാവുന്നവർക്ക് സാങ്കേതികജ്ഞാനം നേടാനും ഡിജിറ്റൽ മേഖലയിൽ പ്രഫഷണലുകളാവാനും അവസരമൊരുങ്ങുമെന്ന് എ.ഡി.എസ്.ജി ഡീൻ സുമയ്യ അബ്ദുൽ അസീസ് അൽ ഹൊസനി വ്യക്തമാക്കി.
പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിന്റെ (ചലഞ്ച് ഫേസ്) കാലാവധി നാലാഴ്ചയാണ്. ഇത് വിജയകരമായി പൂർത്തിയാക്കുന്നവരിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെച്ച 5000 പേരെയാണ് രണ്ടാം ഘട്ടത്തിലേക്ക് (കണക്ട് ഫേസ്) തെരഞ്ഞെടുക്കുന്നത്. ആഗോള സാങ്കേതിക വിദ്യാഭ്യാസ പ്ലാറ്റ്ഫോം ആയ യു.ഡി.എ.സി.ടിയിലെ വിദഗ്ധരാവും ഈ ഘട്ടത്തിലെ കോഴ്സിന് നേതൃത്വം നൽകുന്നത്.
Story Highlights: New project to improve digital literacy led by AbuDhabi School of Government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here