Advertisement

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി അബുദാബി

April 8, 2022
2 minutes Read

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് അബുദാബിയില്‍ നിരോധനം. ജൂൺ മുതലാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. അബുദാബി പരിസ്ഥിതി ഏജന്‍സിയാണ് ഇക്കാര്യമറിയിച്ചത്. 2020-ല്‍ അവതരിപ്പിച്ച എമിറേറ്റിന്റെ സംയോജിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.(plastic bag ban in abudabi)

ഒറ്റത്തവണമാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന കപ്പുകള്‍, പ്ലാസ്റ്റിക് കത്തി, കാപ്പിയുംചായയും ഇളക്കാനുപയോഗിക്കുന്ന വസ്തുക്കള്‍ തുടങ്ങി 16-തരം ഉത്പന്നങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിന്റെ ആദ്യഘട്ടമായാണ് പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുന്നത്. 2024-ഓടെ ഒറ്റത്തവണ ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, മറ്റു കണ്ടെയ്നറുകള്‍ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കുമെന്നും ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.

Read Also : വവ്വാൽ വില്ലനോ? പല മൃഗജന്യ രോഗങ്ങള്‍ക്കും വവ്വാൽ ഉറവിടമെന്ന് പഠനം…

അബുദാബിയിലുടനീളം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ അളവ് ക്രമേണ കുറയ്ക്കാനും പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പദ്ധതിയിടുന്നതായി പരിസ്ഥിതി ഏജന്‍സി അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തുടനീളം പ്ലാസ്റ്റിക് മുക്തമാക്കാന്‍ വന്‍ പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ദുബായില്‍ രണ്ടുവര്‍ഷത്തിനകം ഒറ്റത്തവണമാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനാണ് ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി ഈവര്‍ഷം ജൂലൈ ഒന്നുമുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് 25 ഫില്‍സ് ചാര്‍ജ് ഈടാക്കും.

Story Highlights: plastic bag ban in abudabi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top