കുവൈത്തിൽ പെരുന്നാളിന് ഒമ്പത് ദിവസം അടുപ്പിച്ച് ഒഴിവ് ദിനങ്ങൾ

കുവൈത്തിൽ ഈദുൽ ഫിത്തറിനോടനുബന്ധിച്ച് ഒമ്പത് ദിവസം അടുപ്പിച്ച് ഒഴിവ് ദിനങ്ങൾ ലഭിക്കും. പെരുന്നാൾ അവധി മേയ് ഒന്ന് ഞായറാഴ്ച മുതൽ മേയ് അഞ്ച് വ്യാഴാഴ്ച വരെയാണ്. ഇതിന് മുമ്പും ശേഷവും വരുന്ന വാരാന്ത അവധി ദിനങ്ങൾ കൂടി ചേരുമ്പോഴാണ് അടുപ്പിച്ച് ഒമ്പത് ദിവസം ഒഴിവ് ലഭിക്കുന്നത്.
ഇത്രയധികം ഒഴിന് ദിനങ്ങൾ ലഭിക്കുമെന്ന സൂചന നേരത്തെ തന്നെ ലഭിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് സിവിൽ സർവീസ് കമ്മിഷൻ അവധി ദിനങ്ങൽ കൃത്യമായി പ്രഖ്യാപിച്ചത്.
Read Also : വിഷു ആഘോഷമാക്കി പ്രവാസി ലോകവും; യുഎഇയില്‍ വിഷുവിപണി സജീവം
ഹിജ്റ വർഷം ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. വ്രതാമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ഈദുൽ ഫിത്വർ ആഘോഷിക്കപ്പെടുന്നത്. ഹിജ്റ വർഷത്തിലെ ഒൻപതാമത്തെ മാസമായ റമദാൻ മാസത്തിലുടനീളം ആചരിച്ച വ്രതകാലത്തിന് ശേഷം വരുന്ന ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്വർ.
Story Highlights: Nine days off for Eid in Kuwait
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here