മീനിലെ മായം; ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

മീനില്‍ മായം കണ്ടെത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. പരിശോധനാഫലം വേഗത്തില്‍ ലഭ്യമാക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി. ഇടുക്കി നെടുങ്കണ്ടത്ത് മീന്‍കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചത്തതുമായ സംഭവത്തെതുടര്‍ന്നായിരുന്നു നടപടി. നെടുങ്കണ്ടത്തുനിന്ന് ശേഖരിച്ച എട്ടു സാമ്പിളുകള്‍ കാക്കനാട്ടുള്ള ലാബിലേക്ക് അയച്ചു.
കഴിഞ്ഞ ദിവസമാണ് ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്തെ മീന്‍കടകളില്‍ നിന്നും വാങ്ങിയ അയല ഉള്‍പ്പെടെയുള്ള മത്സങ്ങള്‍ കഴിച്ചവര്‍ക്ക് വയറുവേദന അനുഭവപ്പെട്ടത്. പച്ചമീനിന്റെ അവശിഷ്ടങ്ങള്‍ കഴിച്ച വളര്‍ത്ത് പൂച്ചകള്‍ ചത്തതായും പരാതി ഉയര്‍ന്നു. പാകം ചെയ്ത മത്സ്യം കഴിച്ച നിരവധി കുട്ടികള്‍ വയറുവേദനയായി സമീപത്തെ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. അയല മീന്‍ കഴിച്ചവര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. ഇതിനിടെയാണ് പച്ചമീനിന്റെ അവശിഷ്ടങ്ങള്‍ ഭക്ഷിച്ച പൂച്ചകള്‍ കൂട്ടത്തോടെ ചത്തത്. ഇതോടെ തൂക്കുപാലം സ്വദേശി സന്തോഷ് കുമാര്‍ എന്നയാള്‍ പരാതിയുമായി കെ.പി.കോളനി പി.എച്ച്.സി.മെഡിക്കല്‍ ഓഫീസറെ സമീപിക്കുകയായിരുന്നു.
Story Highlights: Fish poisoning; Health Minister proposes to strengthen food safety inspections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here