Advertisement

അരവിന്ദ് കെജ്രിവാള്‍ നിരുത്തരവാദിയായ നേതാവ്, മുഖ്യമന്ത്രിയുടെ കടമ കൃത്യമായി നിര്‍വഹിക്കുന്നില്ല: ഡൽഹി സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ്

April 17, 2022
2 minutes Read

ഡൽഹി ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അനില്‍ ചൗധരി. ‘നിരുത്തരവാദിയായ നേതാവ്’ എന്നാണ് ചൗധരി കെജ്രിവാളിനെ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയുടെ കര്‍ത്തവ്യങ്ങള്‍ അദ്ദേഹം കൃത്യമായി നിര്‍വഹിക്കുന്നില്ലെന്നും ചൗധരി ആരോപിച്ചു.’

റാലി കടന്നു പോകുമ്പോള്‍ എന്തുകൊണ്ട് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തയില്ല. കേന്ദ്ര സര്‍ക്കാരിനും ഇതില്‍ ഉത്തരവാദിത്വമുണ്ടായിരുന്നു. ഡല്‍ഹി സമാധാനത്തിന്റെയും ഐക്യത്തിന്റെയും മാതൃകയായിരുന്നുവെന്നും അനില്‍ ചൗധരി പറഞ്ഞു. അരവിന്ദ് കെജ്രിവാള്‍ പരസ്പരം കുറ്റപ്പെടുത്തുകമാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : ഡൽഹി അക്രമം: അറസ്റ്റിലായവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ, പ്രധാന പ്രതികളെ കസ്റ്റഡിയിൽ വിട്ടു

അതേസമയം ഈദ് അടുത്തു വരുന്ന സാഹചര്യത്തില്‍ പൊലീസിനോട് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും ചൗധരി ആവശ്യപ്പെട്ടു. ജഹാംഗീര്‍പൂരിയില്‍ ശനിയാഴ്ച നടന്ന സംഘര്‍ഷത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിരവധി ആളുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഈ മേഖലയില്‍ സുരക്ഷ ശക്തമാക്കിയാതി പൊലീസ് അറിയിച്ചു. സംഘർഷത്തിൽ 20 പ്രതികളെയും 2 പ്രായപൂർത്തിയാകാത്തവരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടൊപ്പം 3 തോക്കുകളും 5 വാളുകളും പ്രതികളുടെ പക്കൽ നിന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പൊലീസ് വ്യക്തമാക്കി.

Story Highlights: Kejriwal an irresponsible leader’: Congress chief Anil Chaudhary on delhi violence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top