ഇന്ത്യൻ കോളജുകളിൽ പ്രവേശനം നൽകണം; പ്രതിഷേധവുമായി യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ

ഇന്ത്യൻ കോളജുകളിൽ പ്രവേശനം നൽകണമെന്ന ആവശ്യവുമായി യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ. ഈ ആവശ്യം ഉന്നയിച്ച് ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പ്രതിഷേധം നടത്തി. പഠനം പൂർത്തീകരിക്കാൻ അതാത് സംസ്ഥാനത്തെ സർവകലാശാലകളിൽ സൗകര്യമൊരുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
500ഓളം എംബിബിഎസ് വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളുമാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് പഠനം മതിയാക്കി നാട്ടിലേക്ക് വരേണ്ടിവന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇങ്ങനെ മടങ്ങിവരേണ്ടി വന്ന കുട്ടികളുടെ ഭാവി സർക്കാർ സംരക്ഷിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.
Story Highlights: protest ukraine students delhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here