‘ഒരു സാദാ താരമെന്ന നിലയിൽ കളിക്കുക’; വിരാട് കോലിക്ക് ഉപദേശവുമായി ഷൊഐബ് അക്തർ

തന്നെ ഒരു സാദാ താരമെന്ന നിലയിൽ കണക്കാക്കി കളിക്കാൻ വിരാട് കോലി ശ്രമിക്കണമെന്ന് മുൻ പാകിസ്താൻ പേസർ ഷൊഐബ് അക്തർ. നിരവധി കാര്യങ്ങൾ കോലി ചിന്തിക്കുന്നുണ്ടാവുമെന്നും അതൊക്കെ ഒഴിവാക്കി ഏകാഗ്രതയോടെ കളിക്കണമെന്നും അക്തർ പറഞ്ഞു. സ്പോർട്സ്കീഡയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അക്തറിൻ്റെ പ്രതികരണം.
“ഒരാളും ഒഴിവാവില്ല, വിരാട് കോലി പോലും. നല്ല പ്രകടനം നടത്തിയില്ലെങ്കിൽ അദ്ദേഹവും ടീമിൽ നിന്ന് പുറത്താക്കപ്പെടും. ചില കാര്യങ്ങൾ എനിക്കിപ്പോൾ പറയാനാവില്ല. നിരവധി കാര്യങ്ങൾ കോലി ചിന്തിക്കുന്നുണ്ടാവാം. നല്ല ഒരു മനുഷ്യനും മഹത്തായ ഒരു ക്രിക്കറ്റ് താരവുമാണ് കോലി. പക്ഷേ, ഏകാഗ്രതയോടെ കളിക്കണമെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. ടിവിയും കാണികളുമൊക്കെ മറന്നേക്കുക. ഒരു സാദാ താരമെന്ന നിലയിൽ തന്നെ കണക്കാക്കി കളിക്കുക. ആളുകൾ കോലിയുടെ നേർക്ക് കൈചൂണ്ടിക്കഴിഞ്ഞു. അത് അപകടമാണ്. അദ്ദേഹം ഫോമിലേക്ക് തിരികെയെത്തുമെന്ന് എനിക്കുറപ്പാണ്.”- അക്തർ പറഞ്ഞു.
Story Highlights: shoaib akhtar about virat kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here