സിന്ധുവിന്റെ ആത്മഹത്യ: വകുപ്പ് തല അന്വേഷണ റിപ്പോർട്ട് യഥാർത്ഥ കുറ്റക്കാരെ രക്ഷിക്കാനെന്ന് ആക്ഷേപം

മാനന്തവാടി സബ് ആർ.ടി.ഓഫീസ് ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തിലെ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് യഥാർത്ഥ കുറ്റക്കാരെ രക്ഷിക്കാനാണെന്നു ആക്ഷേപം. ഓഫിസിലെ 11 ജീവനക്കാരെ വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റണമെന്ന ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മിഷറുടെ അന്വേഷണ റിപ്പോർട്ടിലെ ശുപാര്ശകൾക്കെതിരെ എൻജിഒ അസോസിയേഷൻ രംഗത്തെത്തി.
സിന്ധുവിന്റെ മരണത്തിന് കാരണം ഓഫിസിലെ മാനസിക പീഡനമാണെന്നായിരുന്നു ആരോപണം. തുടർന്നു ഡെപ്യുട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ ഓഫിസിലെ 11 ജീവനക്കാരെ സ്ഥലം മാറ്റണമെന്ന ശുപാർശയാണ് മുന്നോട്ട് വച്ചത്.
മിനിസ്റ്റീരിയൽ വിഭാഗത്തിലെ ജീവനക്കാരെ മാത്രം കുറ്റക്കാരാക്കി മാറ്റുന്നത് ശരിയല്ലെന്നും. ആറോളം ജീവനക്കാർ നേരത്തെ ഓഫിസിലെ അഴിമതി സംബന്ധിച്ച് ആർടിഒ യെ നേരിൽ കണ്ട് പരാതി പറഞ്ഞതാണെന്നും എൻജി ഒ അസോ. ചൂണ്ടിക്കാണിക്കുന്നു.
കേസിൽ യഥാർത്ഥ കുറ്റക്കാരെ രക്ഷിക്കാൻ ശ്രമം നടക്കുകയാണെന്നും ആക്ഷേപമുണ്ട്. ആത്മഹത്യയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതിനു മുൻപ് ഡെപ്യുട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ശുപാർശയിന്മേൽ നടപടിയുണ്ടായൽ പ്രക്ഷോഭം ആരംഭിക്കാനാണ് എൻജിഒ അസോസിയേഷൻ തീരുമാനം.
Story Highlights: sindhu suicide allegation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here