ശ്രീനിവാസന്റെ കൊലപാതകം; പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി വിവരം. പ്രദേശത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിയാനായത്. ഇന്ന് രാവിലെ 10 മണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കും..
ആറ് പേര്‍ മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസന്റെ കടയില്‍ എത്തിയെന്നും മൂന്ന് പേര്‍ കടക്കുള്ളില്‍ കയറി ശ്രീനിവാസനെ ആക്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളെ തിരിച്ചറിയാനാകുന്ന നിരവധി സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതക കാരണം രാഷ്ട്രീയ വൈരാഗ്യം തന്നെയെന്നാണ് പൊലീസും പ്രാഥമികമായി കരുതുന്നത്.
Read Also : ഇരട്ടക്കൊലപാതകം; എ.ഡി.ജി.പി വിജയ് സാഖറെ പാലക്കാട്ടെത്തും
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഭൗതിക ശരീരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങും. വിലാപയാത്രയായി പാലക്കാട് കണ്ണകി നഗറിലേക്കും തുടര്‍ന്ന് കണ്ണകിയമ്മന്‍ ഹൈസ്‌കൂളിലേക്കും പൊതുദര്‍ശനത്തിന് കൊണ്ടുപോകും. വൈകിട്ട് പാലക്കാട് കറുകോടി സ്മശാനത്തിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക. 24 മണിക്കൂറിനിടയില്‍ ഉണ്ടായ രണ്ട് കൊലപാതകങ്ങളെ തുടര്‍ന്ന് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 20 വരെയാണ് പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ.
Story Highlights: Srinivasan murder Police got a clue about culprits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here