Advertisement

തകർന്ന മരിയുപോളിനെ പുനർനിർമ്മിക്കുമെന്ന് യുക്രൈനിലെ ധനികൻ

April 17, 2022
2 minutes Read

യുക്രൈന്‍- റഷ്യ സംഘര്‍ഷം യുക്രൈനിൽ കനത്ത നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചത്.
യുക്രൈന്റെ പല വലിയ നഗരങ്ങളും റഷ്യൻ ബോംബാക്രമണത്തിൽ തകർന്നു. സംഘര്‍ഷത്തിൽ മരിയുപോളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. തുടർച്ചയായ ആക്രമണത്തിൽ നഗരത്തിലെ മിക്ക കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. എന്നാൽ യുദ്ധത്തിൽ തകർന്ന മരിയുപോളിനെ പുനരധിവസിപ്പിക്കാൻ തയാറായി മുന്നോട്ട് വന്നിരിക്കുകയാണ് യുക്രൈനിലെ ഏറ്റവും വലിയ ധനികനെന്ന് വിശേഷിപ്പിക്കുന്ന റിനാറ്റ് അഖ്മെറ്റോവ്.

തനിക്കേറെ പ്രിയപ്പെട്ട മരിയുപോളിനെ പുനർജീവിപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകുന്നു. മാത്രമല്ല രാജ്യത്തിന്റെ മൊത്തത്തിലുള്ള പുനർനിർമ്മാണത്തിന് തന്നെകൊണ്ട് കഴിയുന്ന വിധത്തിൽ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : ഇന്ത്യൻ കോളജുകളിൽ പ്രവേശനം നൽകണം; പ്രതിഷേധവുമായി യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ

യുക്രൈനിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാണ കമ്പനിയായ മെറ്റിൻവെസ്റ്റിന്റെ ഉടമയാണ് റിനാറ്റ് അഖ്മെറ്റോവ്. മരിയുപോൾ അദ്ദേഹത്തിന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന നഗരമാണ്. ഷാക്തർ ഡൊനെറ്റ്‌സ്‌ക് എന്ന ഫുട്‌ബോൾ ടീമിന്റെ ഉടമ കൂടിയാണ് അദ്ദേഹം. മരിയുപോളിൽ രണ്ട് മെറ്റൽ ഫാക്ടറികൾ അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഫോർബ്സ് മാസികയുടെ കണക്കനുസരിച്ച്, 2013 ൽ അദ്ദേഹത്തിന്റെ ആസ്തി 15.4 ബില്യൺ ഡോളറായിരുന്നു. എന്നാൽ നിലവിൽ ഇത് 3.9 ബില്യൺ ഡോളറായി കുറഞ്ഞു. 2014-ൽ റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ ആരംഭം മുതലാണ് അദ്ദേഹത്തിന്റെ ആസ്തി കുറയാൻ തുടങ്ങിയത്. അതേസമയം യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾ ക്രിമിയയിലും, ഡോൺബാസിന്റെ താൽക്കാലിക അധിനിവേശ പ്രദേശത്തും ഉണ്ടായിരുന്ന തന്റെ സകല സ്വത്തുക്കളും നഷ്ടപ്പെട്ടതായി റിനാറ്റ് പറഞ്ഞു.

Story Highlights: Ukraine’s richest man promises to rebuild Mariupol

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top