Advertisement

വാങ്ങിയപ്പോൾ വിദേശ മദ്യം; കുടിച്ചപ്പോൾ കട്ടൻ ചായ: പോയത് 1200 രൂപ

April 18, 2022
Google News 1 minute Read

വിദേശ മദ്യ വില്പനശാലയ്ക്ക് മുന്നിൽ വരിനിന്ന വയോധികന് മദ്യത്തിനു പകരം കട്ടൻ ചായ നൽകി കബളിപ്പിച്ചു എന്ന് പരാതി. ആലപ്പുഴ കൃഷ്ണപുരത്തെ കാപ്പിൽ ഭാഗത്ത് പൈപ്പ് പണിക്കെത്തിയ ആറ്റിങ്ങൽ സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം.

രാത്രി ഏഴ് മണിയോടെ വരി നിൽക്കുന്നയാളുടെ അടുക്കലെത്തി ഒരാൾ മദ്യം നൽകാമെന്ന് പറഞ്ഞ് 1200 രൂപ വാങ്ങി. മൂന്ന് കുപ്പിയാണ് പകരം നൽകിയത്. പണി സ്ഥലത്തോട് ചേർന്ന താമസസ്ഥലത്തെത്തി കുപ്പികൾ പൊട്ടിച്ചപ്പോഴാണ് താൻ പറ്റിക്കപ്പെട്ടു എന്ന് വയോധികനു മനസ്സിലായത്.

Story Highlights: alcohol alappuzha fraud black tea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here