ക്ഷമ പരീക്ഷിക്കരുത്, പാകിസ്താന് മുന്നറിയിപ്പുമായി താലിബാന്‍

അഫ്ഗാനിസ്താനിലെ വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി താലിബാന്‍. പാകിസ്താൻ ക്ഷമ പരീക്ഷിക്കരുതെന്നും, അല്ലാത്തപക്ഷം അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകണമെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ഡെപ്യൂട്ടി മന്ത്രി സബിയുള്ള മുജാഹിദ് പറഞ്ഞു. അതേസമയം ഖോസ്ത്, കുനാര്‍ പ്രവിശ്യകളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി.
നയതന്ത്ര മാർഗങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രശ്നപരിഹാരത്തിന് അഫ്ഗാൻ തയ്യാറാണ്. ഇത്തരം പ്രവൃത്തി ഇരു രാജ്യങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കും. ഇത് നഷ്ടമല്ലാതെ ഗുണം ചെയ്യില്ലെന്നും മുജാഹിദ് പറഞ്ഞു. ശനിയാഴ്ച താലിബാന്‍ ഭരണകൂടത്തിന്റെ വിദേശകാര്യ മന്ത്രാലയം പാകിസ്താനിലെ അഫ്ഗാന്‍ പ്രതിനിധി മന്‍സൂര്‍ അഹമ്മദ് ഖാനെ വിളിച്ചു വരുത്തുകയും ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അഫ്ഗാനിസ്താനിലെ സാധാരണക്കാരുടെ മരണത്തിൽ യുണൈറ്റഡ് നേഷൻസ് മിഷൻ ഇൻ അഫ്ഗാനിസ്താൻ (UNAMA) ദുഃഖം രേഖപ്പെടുത്തി. തെക്കുകിഴക്കന്‍ ഖോസ്ത് പ്രവിശ്യയിലെ സ്പെര ജില്ലയിലെ പാക്ക് വ്യോമാക്രമണത്തിൽ ജനവാസ മേഖലയിലെ വീടുകള്‍ തകരുകയും 60 പേരെങ്കിലും കൊല്ലപ്പെട്ടതായി ഖാമ പ്രസ് പറഞ്ഞു. പാകിസ്താൻ വിദേശകാര്യ ഓഫീസ് ആക്രമണം സ്ഥിരീകരിച്ചിട്ടില്ല.
Story Highlights: death toll from pak airstrikes rises to 47
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here