കേസന്വേഷണം പുരോഗമിക്കുന്നതിനിടെ ശബരിമലയില്‍ ദര്‍ശനം നടത്തി ദിലീപ്

ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്. ഇന്ന് രാവിലെയാണ് ദിലീപും സംഘവും സന്നിധാനത്ത് എത്തിയത്. മാനേജര്‍ വെങ്കി, സുഹൃത്ത് ശരത് എന്നിവരാണ് ദിലീപിനൊപ്പം ഉണ്ടായിരുന്നത്. സന്നിധാനത്ത് ഏറെ നേരം ചിലവഴിച്ച ദിലീപ് മേല്‍ശാന്തിയില്‍ നിന്ന് പ്രസാദവും വാങ്ങിയാണ് മലയിറങ്ങിയത്.
നടിയെ അക്രമിച്ച കേസില്‍ അന്വേഷണം ശക്തമായി മുന്നോട്ടു പോകുന്നതിനിടെയാണ് ദിലീപും സംഘവും ശബരിമല ദര്‍ശനം നടത്തിയതെന്നതും ശ്രദ്ധേയമാണ്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് വിചാരണാ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തങ്ങളുടെ കൈയ്യില്‍ നിന്നും രേഖകള്‍ ചോര്‍ന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.
Read Also : നടിയെ ആക്രമിച്ച കേസ്; പ്രതിഭാഗം വിചാരണ കോടതിയിൽ എതിർ സത്യവാങ് മൂലം സമർപ്പിച്ചു
എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഡിവൈഎസ്പി ബൈജു പൗലോസിന്റെ റിപ്പോര്‍ട്ടിന്റെ കോപ്പി പേസ്റ്റാണ് വീണ്ടും സമര്‍പ്പിക്കപ്പെട്ടതെന്നായിരുന്നു കോടതി വിമര്‍ശനം. ഇതിനിടെ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ പ്രതിഭാഗം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വിചാരണാ കോടതിയിലാണ് സമര്‍പ്പിച്ചത്. കേസ് 21ലേക്ക് മാറ്റി.
Story Highlights: dileep visit sabarimala temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here