ജോസ് ബട്ട്‌ലറിന്റെ അഴിഞ്ഞാട്ടം; കൊൽക്കത്തക്ക് ജയിക്കാൻ 218 റൺസ്

ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 218 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജാസ്ഥൻ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടി. ജോസ് ബട്ട്‌ലറിന്റെ വെടിക്കെട്ട് സെഞ്ച്വറി ഇന്നിംഗ്സാണ് രാജാസ്ഥനെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്.
ഓപ്പണിംഗ് കൂട്ടുകെട്ടിൽ ദേവ്ദത്ത് പടിക്കലും ബട്‌ലറും 97 റൺസാണ് കൂട്ടിച്ചേർത്തത്. മികച്ച ഫോമിൽ നിൽക്കെ സുനിൽ നരേന് വിക്കറ്റ് നൽകി പടിക്കൽ(24) ആദ്യം പവലിയനിലേക്ക് മടങ്ങി. പിന്നാലെ എത്തിയ സഞ്ജു പൊരുതിയെങ്കിലും സ്‌കോർ 164ൽ നിൽക്കെ ആൻഡ്രെ റസലിന് മുന്നിൽ സഞ്ജു(38) വീണു. സഞ്ച്വറിയടിച്ച് നിൽക്കെ കമ്മിൻസ് ബട്‌ലറെ വീഴ്ത്തിയതോടെ രാജസ്ഥാൻ റൺ വേഗത കുറഞ്ഞു. ഒമ്പത് ഫോറും അഞ്ച് സിക്സും അടക്കം103 റൺസാണ് ബട്‌ലർ അടിച്ചുകൂട്ടിയത്.
റിയൻ പരാഗ് (5), കരുൺ നായർ (3) ഹിറ്റ്‌മെയർ(26) റൺസ് നേടി. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരേൻ രണ്ട് വിക്കറ്റും, റസൽ, പാറ്റ് കമ്മിൻസ്, ശിവം മാവി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വമ്പൻ ലക്ഷ്യം പിന്തുടരുന്ന കെകെആറിന് ആദ്യ വിക്കറ്റ് നഷ്ടമായി.
Story Highlights: kkr vs rr updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here