ഹാട്രിക് തോല്‍വി ഒഴിവാക്കാന്‍ കൊൽക്കത്ത; എതിരാളികൾ രാജസ്ഥാൻ

ഐ.പി.എൽ സൂപ്പര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാന്‍ റോയല്‍സിനെ ഇന്ന് നേരിടും. 5 മത്സരത്തില്‍ 3 ജയവും 2 തോല്‍വിയുമടക്കം 4 ആം സ്ഥാനത്താണ് രാജസ്ഥാന്‍. 6 മത്സരത്തില്‍ 3 വീതം ജയവും തോല്‍വിയും വഴങ്ങിയ കെ.കെ.ആർ 6 ആം സ്ഥാനത്തുമാണുള്ളത്. മുംബൈയില്‍ വൈകീട്ട് 7.30 നാണ് മത്സരം.
തുല്യശക്തികളുടെ പോരാട്ടമെന്ന് വേണമെങ്കിൽ ഇന്നത്തെ മത്സരത്തെ വിശേഷിപ്പിക്കാം. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ച് തുടങ്ങിയ ശ്രേയസ് അയ്യരും സംഘവും രണ്ടാം കളിയിൽ ആര്‍സിബിയോട് തോറ്റു. എന്നാൽ പഞ്ചാബ് കിംഗ്സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് കെ.കെ.ആര്‍ തിരിച്ചുവരവ് നടത്തി. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്തെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിനോടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും തോല്‍ക്കേണ്ടി വന്നു.
ഒരു ഹാട്രിക് തോല്‍വി ഒഴിവാക്കാൻ ഉറപ്പിച്ചാണ് കൊൽക്കത്ത രാജസ്ഥാനെതിരേ ഇറങ്ങുക. പക്ഷേ സ്ഥിരതയില്ലാമായാണ് ചാമ്പ്യൻ ടീമിൻ്റെ പ്രധാന പ്രശ്നം. പേസര്‍മാരായ ഉമേഷ് യാദവ് പാറ്റ് കമ്മിന്‍സ് എന്നിവർ ഒഴികെയുള്ള താരങ്ങൾ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്. വെങ്കടേഷ് അയ്യര്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നു. ശ്രേയസ് അയ്യരില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനം ഉണ്ടാവുന്നില്ല. ആരോണ്‍ ഫിഞ്ചും താളം കണ്ടെത്തണം.
മറുഭാഗത്ത് ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ ക്ഷീണത്തിലാണ് സഞ്ജുവും സംഘവും. വലിയ പ്രതീക്ഷകൾ നൽകി തുടങ്ങിയ രാജസ്ഥാൻ ഇടയ്ക്ക് കളി മറന്നു. ടോപ് ഓർഡർ തന്നെയാണ് ടീം നേരിടുന്ന വെല്ലുവിളി. ദേവ്ദത്ത് പടിക്കലിനും സഞ്ജു സാംസണിനും സ്ഥിരത കണ്ടെത്താനായിട്ടില്ല. എന്നാൽ ജോസ് ബട്‌ലര്‍ ഭേദപ്പെട്ട ഫോമില്‍ തുടരുന്നത് ആശ്വാസമാണ്. മധ്യനിരയിലെ ഷിംറോന്‍ ഹെറ്റ്‌മെയറിന്റെ സാന്നിധ്യം ടീമിന് കരുത്ത് നൽകുന്നു.
പ്രസിദ്ധ് കൃഷ്ണ, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ ഡെത്ത് ഓവറില്‍ നിരാശപ്പെടുത്തുമ്പോള്‍ ആര്‍ അശ്വിനും യുസ് വേന്ദ്ര ചഹലും മികവ് കാട്ടുന്നുണ്ട്. അപ്രതീക്ഷിത മാറ്റങ്ങൾ ക്യാപ്റ്റന്മാർ നടത്തുമോ എന്ന് കണ്ട് തന്നെ അറിയണം. പോരായ്മകൾ പരിഹസിച്ച് ഇരുടീമും മികവ് കാട്ടിയാൽ ഒരു തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
Story Highlights: kolkata knight riders vs rajasthan royals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here