കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ പി ജെ കുര്യന്‍ പങ്കെടുക്കില്ല

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പി ജെ കുര്യന്‍ പങ്കെടുക്കില്ല. വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്. കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പി ജെ കുര്യന്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിക്കെതിരെ ഇന്നലെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതിന് ശേഷമാണ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നിന്ന് പി ജെ കുര്യന്‍ വിട്ടുനില്‍ക്കുന്നത്. ഇക്കാര്യം രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ചയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പി ജെ കുര്യന്റെ തീരുമാനം.
രാഹുല്‍ ഗാന്ധി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടിയ ആളാണെന്നായിരുന്നു വിമര്‍ശനം. പാര്‍ട്ടി അധ്യക്ഷനല്ലാത്ത ഒരാള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധി ആശ്രയിക്കുന്നത് ഒരു കോക്കസിനെ മാത്രമാണ്. രാഹുല്‍ അല്ലാതെ മറ്റൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും പിജെ കുര്യന്‍ പറഞ്ഞിരുന്നു
Story Highlights: PJ Kurien will not attend the KPCC meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here