Advertisement

മെഡിക്കല്‍ കോളജിലെ യാത്രാക്ലേശത്തിന് പരിഹാരം; ഫ്‌ളൈ ഓവര്‍ യാഥാര്‍ത്ഥ്യമാകുന്നു; മന്ത്രി

April 18, 2022
1 minute Read

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഫ്‌ളൈ ഓവര്‍ ആരോഗ്യ മന്ത്രി സന്ദര്‍ശിച്ചു. ഫിനിഷിംഗ് ജോലി പൂര്‍ത്തിയാക്കി ഉടൻ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 58 കോടി രൂപയുടെ ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. റോഡ് മേല്‍പ്പാല നിര്‍മ്മാണത്തിന് 18.06 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

കാമ്പസിലുള്ള 6 പ്രധാന റോഡുകളുടേയും പാലത്തിന്റേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂർത്തിയാകുന്നത്. മെഡിക്കല്‍ കോളജ് ജംഗ്ഷനിലെ പിഎംആറിനും മെന്‍സ് ഹോസ്റ്റലിനും സമീപം മുതല്‍ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍വശം വരെ നീളം വരുന്നതാണ് പുതിയ ഫ്‌ളൈ ഓവര്‍. 96 മീറ്റര്‍ അപ്രോച്ച് റോഡുമുണ്ട്. 12 മീറ്ററാണ് മേല്‍പ്പാലത്തിന്റെ വീതി. മോട്ടോര്‍ വേ 7.05 മീറ്ററും വാക് വേ 04.05 മീറ്ററുമാണ്.

ഇന്ത്യയില്‍ അപൂര്‍വമായിട്ടുള്ള ജോയിന്റ് ഫ്രീ മേല്‍പ്പാലമാണിത്. യൂണീഫോം സ്ലോപ്പിലാണ് ഈ മേല്‍പ്പാലം നിര്‍മ്മിച്ചിട്ടുള്ളത്. എസ്.എ.ടി ആശുപത്രി, നഴ്‌സിംഗ് കോളേജ്, എസ്.എസ്.ബി, ശ്രീചിത്ര, ആര്‍സിസി, മെഡിക്കല്‍ കോളജ്, പ്രിന്‍സിപ്പല്‍ ഓഫീസ്, സി.ഡി.സി, പി.ഐ.പി.എം.എസ് എന്നിവിടങ്ങളില്‍ തിരക്കില്‍പ്പെടാതെ നേരിട്ടെത്താവുന്നതാണ്. ഇതിലൂടെ പ്രധാന ഗേറ്റുവഴി അത്യാഹിത വിഭാഗത്തിലും ആശുപത്രിയിലും തിരക്കില്ലാതെ എത്താനും സാധിക്കുന്നു.

Story Highlights: Veena George visited mc flyover

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top