Advertisement

സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്; അലോക് കുമാർ വർമ

April 19, 2022
1 minute Read

സിൽവർ ലൈൻ പദ്ധതിക്കെതിരെ സാധ്യതാ പഠനം നടത്തിയ വിദഗ്‌ധൻ അലോക് കുമാർ വർമ. സിൽവർ ലൈൻ കടന്നുപോകുന്നത് പരിസ്ഥിതി ദുർബല പ്രദേശങ്ങളിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. ബഫർ സോൺ നിശ്ചയിക്കുന്നത് കൃത്യമായ മാനദണ്ഡം പാലിക്കാതെയാണ്. കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം കെ റെയിൽ പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളുടെ എതിർപ്പ് തുടരുമ്പോൾ എൽ ഡി എഫിന്‍റെ ബോധവത്കരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണ യോഗങ്ങൾക്ക് തുടക്കമിടും. വരും ദിവസങ്ങളിൽ ജില്ലകൾ കേന്ദ്രീകരിച്ച് യോഗങ്ങളും കൂട്ടായ്മകളുമാണ് എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.

Read Also :സിൽവർ ലൈൻ: ജനങ്ങളുടെ ആശങ്ക അകറ്റാൻ എൽഡിഎഫ്; വിശദീകരണയോഗങ്ങൾക്ക് ഇന്ന് തുടക്കം

വീടുകൾ കയറിയുള്ള പ്രചാരണങ്ങളടക്കം വീണ്ടും തുടങ്ങിയുള്ള ബോധവത്കരണത്തിനാണ് ശ്രമം. പാർട്ടി കോണ്‍ഗ്രസ് കേരളത്തിൽ നടക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ സമരങ്ങൾക്കും ജനകീയ പ്രക്ഷോഭങ്ങളിലും പ്രകോപനപരമായ പ്രതിരോധം വേണ്ടെന്ന് സി പി എം നേരത്തെ തീരുമാനിച്ചിരുന്നു. പാർട്ടി കോണ്‍ഗ്രസ് പൂർത്തിയായതിന് പിന്നാലെയാണ് പ്രതിരോധ പരിപാടികൾക്ക് എൽ ഡി എഫ് തുടക്കമിടുന്നത്.

Story Highlights: Alok Kumar Verma on Silverline Project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top