ഏതു തമ്പുരാന്‍ വിചാരിച്ചാലും ജീവനക്കാരെ ശത്രുവായി കണ്ട് സ്ഥാപനം നന്നാക്കാനാകില്ല;
കെ.എസ്.ഇ.ബി ചെയര്‍മാനെതിരെ ആനത്തലവട്ടം ആനന്ദന്‍

കെ.എസ്.ഇ.ബി ചെയര്‍മാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. ഏതു തമ്പുരാന്‍ വിചാരിച്ചാലും ജീവനക്കാരെ ശത്രുവായി കണ്ട് സ്ഥാപനം നന്നാക്കാനാകില്ലെന്നും അടിമകളാക്കി ഭരിക്കുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തിയ വൈദ്യുതി ഭവന്‍ വളയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേതാക്കളുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ വൈദ്യുതി ഭവന്‍ വളയല്‍ സമരം നടത്തിയത്. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ വൈദ്യുതിഭവനില്‍ കടക്കുന്നത് പോലീസ് തടഞ്ഞു. തുടര്‍ന്ന് വൈദ്യുതി ഭവന് പുറത്ത് സമരം നടത്തി. ജോലിക്കെത്തിയവരെ അകത്തു പ്രവേശിക്കാന്‍ അനുവദിച്ചു. സമരം ഘടകകക്ഷികള്‍ക്കും മന്ത്രിമാര്‍ക്കും എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. അടിമകളാക്കി ഭരിക്കുന്ന കാലം കഴിഞ്ഞുവെന്നും ഐ.എ.എസ് അസോസിയേഷന്‍ ഭാരവാഹികളെ സ്ഥലം മാറ്റിയാല്‍ നിങ്ങള്‍ ഭരണം സ്തംഭിപ്പിക്കില്ലേയെന്നും ആനത്തലവട്ടം ആനന്ദന്‍ ചോദിച്ചു.
അതിനിടെ വിവിധ സര്‍വീസ് സംഘടനാ നേതാക്കള്‍ സമരത്തിന് പിന്തുണയുമായി എത്തി. സമരത്തിന് ബോര്‍ഡ് മാനേജ്‌മെന്റ് അനുമതി നിഷേധിച്ചിരുന്നു. സമരത്തില്‍ പങ്കെടുത്താല്‍ അച്ചടക്ക നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അസോസിയേഷന്‍ നേതാക്കള്‍ ഈ മുന്നറിയിപ്പ് തള്ളി.
Read Also : കെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷൻ ഇന്ന് വൈദ്യുതി ഭവൻ വളയും
ഇതിനിടെ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ നേതാക്കള്‍ ഇന്ന് വൈദ്യുതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വൈദ്യുതി ഭവന് മുന്നില്‍ നടത്തിവരുന്ന സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാനാണ് നീക്കം. 16 മുതല്‍ അനിശ്ചിതകാല സമരവും ചട്ടപ്പടി സമരവും തുടങ്ങും.
Story Highlights: Anathalavattom anandan against KSEB chairman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here