ആശങ്കയായി ഡല്‍ഹിയിലെ കൊവിഡ് വ്യാപനം; ടിപിആര്‍ 7.72 ആയി ഉയര്‍ന്നു

കൊവിഡ് മഹാമാരി പയ്യെ രാജ്യത്തെ വിട്ടൊഴിയുകയാണെന്ന വിലയിരുത്തലുകള്‍ക്കിടെ ഡല്‍ഹിയിലെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കയാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 501 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.72ലേക്ക് ഉയര്‍ന്നതാണ് ആശങ്കയാകുന്നത്. ( delhi covid cases raises)
പോസിറ്റിവിറ്റി നിരക്ക് 4.21 ശതമാനത്തില്‍ നിന്നും 7.72 ആയി കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് മൂലം ഒരു മരണം പോലും സ്ഥിരീകരിച്ചിട്ടില്ല എന്നത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. 6492 കൊവിഡ് പരിശോധനകളാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്നത്. 1188 രോഗ ബാധിതര്‍ ഐസൊലേഷനില്‍ കഴിഞ്ഞുവരികയാണ്.
കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്തോട് ചേര്‍ന്നു കിടക്കുന്ന ഗൗതം ബുദ്ധ് നഗര്‍, ഗാസിയാബാദ്, ഹപൂര്‍, മീററ്റ്, ബുലന്‍ഷഹര്‍, ബാഹ്പാട്ട് എന്നിവിടങ്ങളിലും ലക്നൗവിലും ഇനി മുതല്‍ പൊതുസ്ഥലത്ത് മാസ്ക് നിര്‍ബന്ധമായും ധരിക്കണം. ഡല്‍ഹിയില്‍ കൊവിഡ് കൂടുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലും ഇതിന്റെ സ്വാധീനം ഉണ്ടായേക്കുമെന്ന് മുന്‍പ് തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Story Highlights: delhi covid cases raises
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here