കൊവിഡ് പ്രതിരോധത്തില്‍ പങ്കാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് നീട്ടി കേന്ദ്രം

കൊവിഡ് ഡ്യൂട്ടിയില്‍ പങ്കാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് 180 ദിവസത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാരും സ്വകാര്യ ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്ക് 50 ലക്ഷം മുതല്‍ 22.12 ലക്ഷം വരെയാണ് ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നത്.
2020 മാര്‍ച്ച് 30 നാണ് പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിന് കീഴില്‍ പദ്ധതി ആരംഭിക്കുന്നത്. സ്വകാര്യ ആശുപത്രി ജീവനക്കാര്‍, വിരമിച്ചവര്‍, സദ്ധന്നപ്രവര്‍ത്തകര്‍, പ്രാദേശിക, നഗര സ്ഥാപനങ്ങള്‍ എന്നിവര്‍ പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുന്നു. കൊവിഡ് ബാധിച്ച് മരിച്ച 1905 ആരോഗ്യപ്രവര്‍ത്തരുടെ ക്ലെയിമുകളാണ് ഇതുവരെ തീര്‍പ്പാക്കിയിട്ടുള്ളത്.
Read Also : നെല്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയുമായി സര്‍ക്കാര്‍; പരമാവധി നെല്ല് സംഭരിക്കുമെന്ന് ഭക്ഷ്യമന്ത്രി
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 43,039,023 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മരണസംഖ്യ 521,737 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, രാജ്യത്ത് ഏകദേശം 1,247 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 11,860 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.
Story Highlights: Insurance Extented for covid health workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here