Advertisement

യുവതിയെയും ആൺസുഹൃത്തിനെയും ക്രൂരമായി മർദ്ദിച്ച് ഭീഷണിപ്പെടുത്തി മാല ഇടീപ്പിച്ച് നാട്ടുകാരുടെ ക്രൂരത

April 19, 2022
2 minutes Read
thripura

ത്രിപുരയിലെ ഖോവായ് ജില്ലയിലെ തെലിയമുറയിൽ പരപുരുഷ ബന്ധം ആരോപിച്ച് സ്ത്രീയെയും ആൺ സുഹൃത്തിനെയും ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. ഇരുവരെയും തടഞ്ഞുവെച്ച നാട്ടുകാര്‍ ഇവരോട് വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തി മാല ഇടീപ്പിക്കുകയും സിന്ദൂരം ചാര്‍ത്തുകയും ചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രദേശവാസികളുടെ ആൾക്കൂട്ട ആക്രമണത്തില്‍ ​ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പൊലീസെത്തിയാണ് രക്ഷിച്ചത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടുത്തിടെയാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇടക്കിടെ തന്‍റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇവർ ഭര്‍തൃവീട്ടില്‍ നിന്നും പുറത്തുപോകാറുണ്ടായിരുന്നു. യുവതിയെ നേരത്തെ സംശയമുണ്ടായിരുന്ന ഭര്‍ത്താവ് യുവതി വീട്ടിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഭാര്യയുടെ വീട്ടിൽ വിളിച്ച് കാര്യം അന്വേഷിച്ചു. എന്നാൽ സ്ത്രീ അവിടെയെത്തിയിട്ടില്ലെന്ന് വീട്ടുകാർ അറിയിച്ചതോടെ ഇയാൾ ഭാര്യയെ തിരക്കിയിറങ്ങി.

Read Also : റോഡ് പണിക്കെത്തിയ സ്ത്രീയെയും യുവാവിനെയും മര്‍ദിച്ചു; സിഐക്കെതിരെ പരാതി

ഇതിനിടെ യുവതിയെ സുഹൃത്തിനൊപ്പം കണ്ടതായി ഭര്‍ത്താവിന്‍റെ കൂട്ടുകാര്‍ അറിയിച്ചു. ഇതോടെ ഭര്‍ത്താവ് ഭാര്യയുടെ സുഹൃത്തിന്‍റെ വീട്ടിലെത്തി. ഇരുവരെയും ഒരുമിച്ച് കണ്ടതോടെ പ്രകോപിതനായ ഇയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അതിനുശേഷമാണ് ആൾക്കൂട്ട ആക്രമണമുണ്ടായത്. ത്രിപുര വനിത കമ്മിഷന്‍ സംഭവത്തെ അപലപിച്ച് രം​ഗത്തെത്തി. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിത കമ്മിഷൻ അധ്യക്ഷ ബർണാലി ഗോസ്വാമി വ്യക്തമാക്കി.

Story Highlights: Locals beat up a young woman and her boyfriend

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top