Advertisement

സിൽവർ ലൈൻ; അലോക് വർമ്മയ്ക്കെതിരെ വിമർശനവുമായി കെ റെയിൽ അധികൃതർ

April 19, 2022
2 minutes Read
alok

സിൽവർ ലൈൻ ഡി.പി.ആർ തയ്യാറാക്കിയത് വിശദമായ പഠനം നടത്താതെയാണെന്നുള്ള അലോക് വർമ്മയുടെ ആരോപണം തള്ളി കെ റെയിൽ അധികൃതർ രം​ഗത്ത്. ഭൂഘടന, ട്രാഫിക് സർവേ, ലിഡാർ, ജിയോ ടെക്നിക്കൽ സർവേകളുടെ അടിസ്ഥാനത്തിലാണ് ഡി.പി.ആർ തയ്യാറാക്കിയത്. സിസ്ട്ര ടീമിന്റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ മാത്രമായിരുന്നു അലോക് വർമ്മയെന്നും കെ റെയിൽ അധികൃതർ വ്യക്തമാക്കി.

ഡി.പി.ആർ തയ്യാറാക്കിയത് വിശദമായ പഠനം നടത്താതെയാണെന്നും കെ റെയിലിന്റെ പദ്ധതി രൂപരേഖ കെട്ടിച്ചമച്ചതാണെന്നുമാണ് അലോക് വര്‍മ്മയുടെ ആരോപണം. കേരള റയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് വേണ്ടി സിസ്ട്ര എന്ന കൺസൽട്ടൻസി കമ്പനിയാണ് കെ റെയിലിന്റെ സാധ്യതാ പഠനം നടത്തിയത്. മുന്‍ ഐആര്‍എസ്ഇ ഉദ്യോഗസ്ഥന്‍ അലോക് വർമയാണ് ആദ്യഘട്ടത്തിൽ പഠനത്തിന് നേതൃത്വം നൽകിയത്. കേരളത്തിന്‍റെ ഭൂമി ശാസ്ത്രത്തിന് സ്റ്റാന്‍ഡേര്‍ഡ് ഗേജ് ചേരില്ലെന്ന നിര്‍ദ്ദേശം അവഗണിച്ചെന്നും ടോപ്പോഗ്രാഫിക്, ജിയോളജിക്കല്‍, ട്രാഫിക് സര്‍വ്വേകളൊന്നും ശാസ്ത്രീയമായി നടന്നിട്ടില്ലെന്നുമാണ് അലോക് വർമ്മ പറയുന്നത്. ഇത്തരം ആരോപണങ്ങളെയെല്ലാം തള്ളിക്കളയുകയാണ് കെ റെയിൽ എം.ഡി.

Read Also : സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്; അലോക് കുമാർ വർമ

സിൽവർ ലൈൻ പദ്ധതിയിൽ മെട്രോമാൻ ഇ. ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തിയിരുന്നു. പദ്ധതി മുടക്കാനായി മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് നടന്നയാളും കേന്ദ്രമന്ത്രിയും ചേർന്നാണ് നിവേദനം നൽകിയത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ അർദ്ധ അതിവേ​ഗ പാതയാകാമെന്നും എന്നാൽ കേരളത്തിൽ ഇതൊന്നും പാടില്ലെന്നുമാണ് ഇവരുടെ നിലപാട്. റെയിൽവേ മന്ത്രാലയത്തിന്റെ കൂടി പങ്കാളിത്തമുള്ള പദ്ധതിയാണ് സിൽവർ ലൈനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് എൽഡിഎഫ് പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയിൽ കേരളത്തെ രണ്ടായി വിഭജിക്കുമെന്നും പാത വന്നാൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. പദ്ധതി യാഥാർത്ഥ്യമായാൽ കാർബൺ ബഹിർഗമനം കുറയും. പ്രകൃതിക്കെതിരായ വികസനം എൽഡിഎഫിന്റെ അജണ്ടയല്ല. സാമൂഹിക ആഘാത, പരിസ്ഥിതി പഠനത്തിലൂടെ പരമാവധി ആഘാതം ഒഴിവാക്കിയും നഷ്ടപരിഹാരം ഉറപ്പാക്കിയുമാകും കെ റെയിൽ നടപ്പിലാക്കുന്നത്. ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസനം എൽഡിഎഫ് നടത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights: Silver Line; K Rail officials criticize Alok Varma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top