Advertisement

വായൊന്ന് നന്നായി ശ്രദ്ധിക്കൂ; ഈ രണ്ട് മാറ്റങ്ങള്‍ പ്രമേഹത്തിന്റെ ലക്ഷണമാകാം

April 19, 2022
3 minutes Read

പ്രമേഹമെന്ന ജീവിതശൈലി രോഗത്തെ നിശബ്ദനായ കൊലയാളി എന്നാണ് പൊതുവേ വിളിക്കുന്നത്. ശരീരമാകെ നിയന്ത്രണത്തിലാക്കി മുഴുവന്‍ ശാരീരിക പ്രവര്‍ത്തനങ്ങളേയും ദോഷകരമായി ബാധിക്കുന്ന വില്ലനായതിനാലാണ് പ്രമേഹത്തെ ആ പേരിട്ട് വിളിക്കുന്നത്. പ്രമേഹം മുന്‍പ് തന്നെ കണ്ടെത്തുകയും ജീവിതശൈലി മാറ്റുകയും ചെയ്യുന്നതിനൊപ്പം പ്രമേഹം വരാതിരിക്കാനും ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്. (these two changes in the mouth may be symptoms of diabetes )

ശരീരത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും തീരെ ശ്രദ്ധിക്കാതെ അവഗണിക്കരുത്. അവ ചിലപ്പോള്‍ എന്തെങ്കിലും അസുഖങ്ങളുടെ ലക്ഷണങ്ങളാകാം. പ്രമേഹ രോഗികളുടെ വായയ്ക്ക് സംഭവിക്കാറുള്ള മാറ്റങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. വാ അമിതമായി വരണ്ട് പോകുന്നു എന്നതാണ് ഒന്നാമത്തെ ലക്ഷണം. വായ വരണ്ട് ഉണങ്ങുന്നതുപോലെയും പൊട്ടുന്നത് പോലെ തോന്നുകയും ചെയ്താല്‍ അത് ഒരുപക്ഷേ പ്രമേഹത്തിന്റെ ലക്ഷണമാകാം.

ഉമിനീരിന് മധുര പലഹാരങ്ങളുടേയും പഴച്ചാറുകളുടേയും മണം അനുഭവപ്പെടുന്നതാണ് രണ്ടാമത്തെ ലക്ഷണം. എല്ലാ പ്രമേഹ രോഗികളും ഈ ലക്ഷണം കാണിക്കാറില്ലെങ്കിലും പല രോഗികള്‍ക്കും ഈ ലക്ഷണങ്ങള്‍ സാധാരണയായി കണ്ട് വരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വായില്‍ ഇത്തരം മാറ്റങ്ങള്‍ അനുഭവപ്പെട്ടാല്‍ വിദഗ്ധ ഉപദേശം തേടാന്‍ മറക്കരുത്.

Story Highlights: these two changes in the mouth may be symptoms of diabetes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top