Advertisement

നെറ്റ്ഫ്‌ളിക്‌സ് ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവ്; പരസ്യങ്ങളുള്ള ചെറിയ പ്ലാനുകള്‍ അവതരിപ്പിച്ചേക്കും

April 20, 2022
2 minutes Read

നെറ്റ്ഫ്ലിക്സ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. ആഗോള തലത്തില്‍ രണ്ട് ലക്ഷം ഉപഭോക്താക്കളെയാണ് ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയിൽ നഷ്ടമായത്. ഇനി മുതൽ നെറ്റ്ഫ്ലിക്സ് പ്ലാനുകളിൽ കാതലായ മാറ്റങ്ങൾ ഉണ്ടായേക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇനി മുതൽ അക്കൗണ്ട് പങ്ക് വെക്കാനും പാസ് വേഡ് പങ്ക് വെക്കുന്നതും കർശനമായി നിയന്ത്രിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ നിലവിൽ പ്രീമിയം നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന് 649 രൂപയാണ് വില. ഇതിൽ സാധാരണയായി ഒരേ സമയം നാല് പേർക്കാണ് അനുവദിക്കുക. ഈ കാരണങ്ങൾ കൊണ്ട് തന്നെ ആളുകൾ പാസ് വേഡ് പങ്കുവെക്കുകയും നാല് ആളുകൾക്ക് പല ഉപകരണങ്ങളിൽ നിന്ന് നെറ്റ്ഫ്ലിക്സ് ലോ​ഗിൻ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നുണ്ട്.

നിലവിൽ ഇതിൽ മാറ്റം വരാനാണ് സാധ്യത. നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പാസ് വേഡ് മറ്റുള്ളവരുമായി പങ്ക് വെക്കുന്നതിന് ഒരു നിശ്ചിത തുക ഈടാക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് നേരത്തേ റിപ്പോർട്ട് ഉണ്ടായിരുന്നു. ചിലി, കോസ്റ്ററിക, പെറു എന്നിവിടങ്ങളിൽ നെറ്റ്ഫ്ലിക്സ് പാസ് വേഡ് പങ്ക് വെക്കുന്നത് നിയന്ത്രിക്കുന്ന സംവിധാനം നിലവിൽ പരീക്ഷിച്ച് വരികയാണ്. ഇത് കൂടാതെ പരസ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കുറഞ്ഞ നിരക്കിലുള്ള സബ്സ്ക്രിപ്ക്ഷൻ പ്ലാനുകളും അവതരിപ്പിക്കാൻ കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഹുലു, ഡിസിനി പ്ലസ്, എച്ച്.ബി.ഒ തുടങ്ങിയ സേവനങ്ങൾക്കും ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ അടുത്ത രണ്ട് വർഷത്തേക്ക് ഇപ്പോൾ സംഭവിച്ചിരിക്കുന്ന ഈ ഒരു ഇടിവിനെ മറികടക്കുന്നതിനു വേണ്ടി പരസ്യത്തിന്റെ പിന്തുണയോടെ സബ്സ്ക്രിപ്ഷൻ റേറ്റ് കുറച്ച് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂട്ടാനാണ് ചിന്തിക്കുന്നത് എന്നാണ് നെറ്റ്ഫ്ലിക്സ് കോ-സിഇഒ റീഡ് ഹേസ്റ്റിംഗ്സിന്റെ അഭിപ്രായം. ചരിത്രപരമായി താൻ “പരസ്യത്തിന്റെ സങ്കീർണ്ണതയ്‌ക്കെതിരെയാണ്. എന്നാൽ സബ്‌സ്‌ക്രിപ്‌ഷന്റെ ലാളിത്യത്തിന്റെ വലിയ ആരാധകനും ആണ്. ” അതുകൊണ്ട് തന്നെ ഒരു പരസ്യ-പിന്തുണയുള്ള ടയർ അവതരിപ്പിക്കുന്നത് കമ്പനിയുടെ ചിന്തയിൽ വലിയ മാറ്റമുണ്ടാക്കും ,” എന്നും നെറ്ഫ്ലിക്സ് കോ- സിഇഒ റീഡ് ഹേസ്റ്റിംഗ്സ് പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

നിലവിൽ നെറ്റ്ഫ്ലിക്സിന് ഇന്ത്യയിൽ 149 രൂപയുടെ മൊബൈൽ ഓൺലി പ്ലാൻ ഉണ്ട്. പ്രീമിയം പ്ലാനിന് 649 രൂപയാണ് പ്രതിമാസ ചെലവ്. ഇത് താരതമ്യേന കൂടുതലാണ്. കാരണം ഹോട്ട്സ്റ്റാറിന്റെ പ്രീമിയം പ്ലാനിന് 1499 രൂപയാണ് ചെലവ്. ആമസോൺ പ്രൈമും 1499 രൂപയാണ് വാർഷിക പ്ലാനിന് ഈടാക്കുന്നത്.

Story Highlights: Big drop in number of Netflix users

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top