ബൗണ്ടറി മഴയുമായി ഡൽഹി; വിജയലക്ഷ്യം മറികടന്നത് 11ആം ഓവറിൽ

ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ വമ്പൻ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. പഞ്ചാബിനെതിരെ 9 വിക്കറ്റിൻ്റെ ജയമാണ് ഡൽഹി കുറിച്ചത്. പഞ്ചാബ് മുന്നോട്ടുവച്ച 116 റൺസ് വിജയലക്ഷ്യം വെറും 10.3 ഓവറിൽ ഡൽഹി മറികടന്നു. ഡൽഹിക്കായി വാർണർ 60 റൺസെടുത്ത് പുറത്താവാതെ നിന്നപ്പോൾ പൃഥ്വി ഷാ 41 റൺസെടുത്ത് പുറത്തായി.
വൈഭവ് അറോറയയും കഗീസോ റബാഡയും ചേർന്ന പഞ്ചാബ് ഓപ്പണിംഗ് ബൗളർമാരെ അനായാസമാണ് പൃഥ്വി ഷായും ഡേവിഡ് വാർണറും ചേർന്ന് നേരിട്ടത്. ബൗണ്ടറികൾ ഇടതടവില്ലാതെ പ്രവഹിച്ചതോടെ ഡൽഹി സ്കോർ കുതിച്ചുയർന്നു. ഡൽഹി ഓപ്പണർമാരുടെ മികച്ച ബാറ്റിംഗ് പ്രകടനത്തിനൊപ്പം പഞ്ചാബ് ബൗളർമാരും ഫീൽഡർമാരും അവരെ കയ്യയച്ച് സഹായിച്ചു. വെറും 3.3 ഓവറിലാണ് ഡൽഹി 50ലെത്തിയത്.
ഏഴാം ഓവറിലാണ് ഡൽഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. തൻ്റെ ആദ്യ ഓവറിൽ തന്നെ രാഹുൽ ചഹാർ പൃഥ്വി ഷായെ (41) നതാൻ എല്ലിസിൻ്റെ കൈകളിലെത്തിച്ചു. വാർണറുമായി 83 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ഷാ മടങ്ങിയത്. വെറും 26 പന്തുകളിൽ വാർണർ ഫിഫ്റ്റി തികച്ചു. വാർണറും (60) സർഫറാസ് ഖാനും (12) പുറത്താവാതെ നിന്നു.
Story Highlights: Delhi Capitals won Punjab Kings IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here