സിഗ്നല്‍ തെറ്റിച്ചെത്തിയ കെഎസ്‌ആര്‍ടിസി ബസിടിച്ച് വയോധിക മരിച്ചു

പാലക്കാട് കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ചു. കണ്ണന്നൂര്‍ സ്വദേശി ചെല്ലമ്മ(80) ആണ് മരിച്ചത്. അപകടശേഷം നിർത്താതെ പോയ ബസ് നാട്ടുകാർ തടഞ്ഞു. സംഭവം അറിഞ്ഞില്ലെന്നായിരുന്നു ഡ്രൈവറുടെ വാദം.
കണ്ണന്നൂര്‍ ദേശീയപാതയില്‍ രാവിലെ 9.15നാണ് അപകടം. ക്ഷേത്രത്തിലേക്ക് പോകുംവഴി റോഡുമുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ തോലന്നൂരിൽ നിന്നും വരുകയായിരുന്ന ബസ് ചെല്ലമ്മയെ ഇടിക്കുകയായിരുന്നു. വയോധികയുടെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങി.
ചെല്ലമ്മ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ചെല്ലമ്മയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ ബസിനെ നാട്ടുകാർ തടഞ്ഞിട്ടു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
Story Highlights: elderly woman killed in ksrtc bus accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here