ആനയ്ക്ക് മാംസം നൽകാൻ ശ്രമിച്ച യുവാവിനെയും ആൺകുട്ടിയെയും ആന ആക്രമിച്ചു എന്ന തരത്തിൽ പ്രചാരണം

കേരളത്തിൽ ആനയ്ക്ക് മാംസം നൽകാൻ ശ്രമിച്ച യുവാവിനെയും ആൺകുട്ടിയെയും ആന ആക്രമിച്ചുവെന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ജന്മം കൊണ്ട് തന്നെ ഇവർ വിഡ്ഢികൾ ആണോ അതോ മൃഗങ്ങളെപ്പോലും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിക്കുകയാണോ ഇവർ എന്ന ക്യാപ്ഷനോടുകൂടിയാണ് വീഡിയോ പ്രചരിക്കുന്നത്.
എന്നാൽ മാസങ്ങൾക്ക് മുൻപ് ആനയുടെ മുന്നിൽ നിന്നും കുട്ടിയും, പിതാവും തലനാരിഴയ്ക്ക് രക്ഷപെട്ടതിന്റെ വൈറലായ
വീഡിയോ ആണിത്. ഇരുവരും ആനയ്ക്ക് മാംസം നൽകാൻ അല്ല ശ്രമിച്ചത് , ആനക്ക് തേങ്ങ കൊടുക്കാൻ പോയ കുട്ടിയെ അപ്രതീക്ഷിതമായി ആന തുമ്പിക്കൈ ഉപയോഗിച്ച് ആക്രമിക്കുന്നതും ഉടൻ തന്നെ പിതാവ് കുട്ടിയെ വലിച്ചു മാറ്റുന്നതുമാണ് വീഡിയോയിൽ ഉള്ളത്.
Story Highlights: Elephant attacked a young man who trying to give meat Fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here