Advertisement

40 വർഷങ്ങൾക്ക് ശേഷം വീണ്ടും; വംശനാശം സംഭവിച്ച കാട്ടുപൂവിനെ കണ്ടെത്തി…

April 20, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വർഷങ്ങൾക്ക് മുന്നേ വംശനാശം സംഭവിച്ചെന്ന് കരുതിയ കാട്ട് പൂവാണ് ​ഗാസ്റ്ററാന്തസ്. വംശനാശം സംഭവിച്ചത് കൊണ്ട് പിന്നീട് ഈ പൂവ് ​ഗാസ്റ്ററാന്തസ് എക്സ്റ്റിക്ന്റസ് എന്ന് പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാലിപ്പോഴിതാ, ആൻഡീസ് മലനിരകളുടെ താഴ്വാരങ്ങളിലും എക്വഡോനിലെ സെന്റിനെല മേഖലയിലുള്ള വനപ്രദേശത്തും ഗാസ്റ്ററാന്തസ് എക്സ്റ്റിക്ന്റസിനെ വീണ്ടും കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്ര‍ജ്ഞർ. നീണ്ട 40 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഈ പൂവിനെ കണ്ടെത്തുന്നത്. നിയോൺ- ഓറഞ്ച് ഇവയുടെ ഇതളുകൾ ഉള്ളത്. പഴയ ഹെർബേറിയം സ്പെസിമെനുകൾ ഉപ​യോ​ഗിച്ചാണ് കാട്ട് പൂവിനെ കണ്ടെത്തിയത്.

പടിഞ്ഞാറന്‍ എക്വഡോറില്‍ 20-ാം നൂറ്റാണ്ടിന്റെ അവസാനം സംഭവിച്ച വനനശീകരണമാണ് ഗാസ്റ്ററാന്തസ് ഉള്‍പ്പെടെയുള്ളവയുടെ വംശനാശത്തിന് കാരണമെന്നാണ് കരുതപ്പെട്ടിരുന്നത്. ​​ഗാസ്റ്ററാന്തസ് വംശനാശപ്പെട്ടുവെന്നത് വിദ​ഗ്ധ അഭിപ്രായമായത് കൊണ്ട് തന്നെ തുടരന്വേഷണം ഉണ്ടായില്ല. വംശനാശം സംഭവിച്ചുവെന്ന് തന്നെയാണ് വിശ്വസിച്ചിരുന്നതും. സെന്റിനെലയിൽ മനുഷ്യ സാന്നിധ്യം എത്തിപ്പെടാത്ത വനമേഖലയിൽ ഉപ​ഗ്രഹങ്ങൾ ഉപയോ​ഗിച്ചുള്ള തെരച്ചിൽ കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. തുടർച്ചയെന്നോണം തെരച്ചിൽ ആരംഭിച്ച് ആദ്യത്തെ കുറച്ച് സമയം കൊണ്ട് തന്നെ ​ഗാസ്റ്ററാന്തസിനെ കണ്ടെത്താൻ കഴി‍ഞ്ഞു.

ഉഷ്ണമേഖല കണങ്ങളെ കുറിച്ച് പഠിക്കുന്നവർക്ക് ഇന്നും നി​ഗൂഢതകൾ സമ്മാനിക്കുന്ന സ്ഥലം തന്നെയാണ് സെൻിനെല എന്നാണ് വിദ​ഗ്ധർ പറയുന്നത്. പടിഞ്ഞാറന്‍ എക്വഡോറിലെ 97% വനപ്രദേശങ്ങളും നശിപ്പിക്കപ്പെടുകയോ കൃഷി ആവശ്യങ്ങൾക്കായി തരം തിരിക്കുകയോ ചെയ്തിരുന്നു. സസ്യങ്ങൾക്ക് നാശം വരാത്ത രീതിയിൽ ചിത്രങ്ങളും കൊഴിഞ്ഞ് കിടക്കുന്ന പൂക്കളും ജീവശാസ്ത്രജ്ഞർ ശേഖരിച്ചു. വിദ​ഗ്ധരുടെ സഹായത്തോടെ ​ഗാസ്റ്ററാന്തസ് ആണിതെന്ന് ഉറപ്പിക്കാൻ വേണ്ടിയായിരുന്നു ഈ ശേഖരണം നടത്തിയത്.

Read Also: വിഭജനത്തിൽ വേർപിരിഞ്ഞു; നീണ്ട 75 വർഷത്തിന് ശേഷം ജനിച്ച മണ്ണിലേക്ക് തിരിച്ചെത്തി മുംതാസ്…

ശാസ്ത്ര സംഘത്തിലെ അം​ഗമായ നി​ഗെൽ സിഎ പിറ്റ്മാന്റെ അഭിപ്രായ പ്രകാരം സെന്റിനെലയിലെ പല സസ്യങ്ങൾക്കും വംശനാശം സംഭവിച്ചുവെന്ന് പറഞ്ഞത് വിദ​ഗ്ധരായതിനാൽ തന്നെ തുടരന്വേഷണങ്ങൾ നടത്തിയിരുന്നില്ല. അതിനാൽ അങ്ങോട്ട് യാത്ര തിരിച്ചപ്പോൾ അവിടെയുള്ള കാഴ്ചകൾ സുഖകരമായിരിക്കില്ലെന്ന് കരുതിയ തങ്ങൾക്ക് തെറ്റുകയാണ് ചെയ്തത്. മാത്രമല്ല, സെന്റിനെയിലെ കാഴ്ചകൾ ഹൃദയ ഭേതകമായിരിക്കുമെന്ന് കരുതിയ ഞങ്ങൾക്ക് തെറ്റി. ശെരിക്കും ആ പ്രദേശത്തോട് പ്രത്യേക ഇഷ്ടം തോന്നുകയായിരുന്നു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: cops search for man who pointed laser beam at landing aircraft

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement