Advertisement

കീറോൺ പൊള്ളാർഡ് വിരമിച്ചു

April 20, 2022
Google News 1 minute Read

വെസ്റ്റ് ഇൻഡീസ് താരം കീറോൺ പൊള്ളാർഡ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ലോകം കണ്ട എക്കാലത്തെയും മികച്ച ടി-20 താരങ്ങളിൽ ഒരാളായ പൊള്ളാർഡ് കളി മതിയാക്കുകയാണെന്നറിയിച്ചത്. വിൻഡീസിനായി 123 ഏകദിനങ്ങളും 101 ടി-20കളുമാണ് പൊള്ളാർഡ് കളിച്ചിട്ടുള്ളത്. 34കാരനായ താരം ദേശീയ ടീമിനെ നയിക്കുകയും ചെയ്തിട്ടുണ്ട്.

2007ലാണ് പൊള്ളാർഡ് വെസ്റ്റ് ഇൻഡീസിനായി അരങ്ങേറിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യക്കെതിരെയായിരുന്നു താരത്തിൻ്റെ അവസാന മത്സരം. ഏകദിനത്തിൽ 26 ശരാശരിയിൽ 2706 റൺസും 55 വിക്കറ്റും നേടിയിട്ടുള്ള താരം ടി-20യിൽ 1569 റൺസും 44 വിക്കറ്റും നേടിയിട്ടുണ്ട്. 25 ആണ് ടി-20 ക്രിക്കറ്റിലെ ശരാശരി. ഐപിഎലിൽ മുംബൈ ഇന്ത്യൻസിൻ്റെ താരമായ പൊള്ളാർഡ് ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടരും.

Story Highlights: Kieron Pollard retired cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here